യുനെസ്കോ, കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചിട്ട് മൂന്ന് വര്‍ഷം പിന്നിടുകയാണ്. സാഹിത്യ നഗര പദവിയിലേക്ക് കോഴിക്കോടിനെ എത്തിച്ചത് നാമെല്ലാം ഏറെ ചര്‍ച്ച ചെയ്ത വിഷയങ്ങളാണ്. എന്നാല്‍ സാഹിത്യ നഗര പദവി ലഭിച്ചതിന് ശേഷം, ആ പദവിക്ക് കൂടുതല്‍ അര്‍ത്ഥവ്യാപ്തി പകരുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ കോര്പ്പറേഷന് ഭരണാധികാരികളും, സംസ്ഥാന സര്‍ക്കാരും തികഞ്ഞ പരാജയമാണെന്ന് പറയാന്‍ കഴിയും. ഇന്ത്യയില്‍ തന്നെ സാഹിത്യ നഗര പദവി ലഭിച്ച പ്രഥമ നഗരമാണ് കോഴിക്കോട്. സാഹിത്യ നഗരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഉണ്ടായിരുന്ന നോഡല്‍ ഓഫീസറുടെ ചുമതല ഇപ്പോള്‍ ഒഴിഞ്ഞ്് കിടക്കുകയാണ്. അതുപോലെ സാഹിത്യ നഗരത്തിന്റെ മുഖകുറിയായി പ്രസിദ്ധീകരിച്ചിരുന്ന ബുക്ക് ലെറ്റ്
ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നില്ല. നഗരത്തിലെ സാഹിത്യ – സാംസ്കാരിക രംഗത്തുള്ളവരുമായി ഒരു കൂടിയാലോചനകള്‍ക്ക് കോര്പ്പറേഷന് വേദിയൊരുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാര്യത്തില്‍ പ്രതിപക്ഷവും കുറ്റകരമായ അനാസ്ഥയാണ് കൈക്കൊള്ളുന്നത്. വേണ്ടാത്തതിന് പരസ്പരം പോരടിക്കുന്ന ഭരണ – പ്രതിപക്ഷങ്ങള്‍ സാഹിത്യ നഗരത്തിന്റെ ഉന്നതിക്കായി ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. സാഹിത്യ നഗരത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ എന്തൊക്കെയാണ്, നഗരത്തിന്റെ സാംസ്കാരിക സാധ്യതകള്‍ എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് പ്രഥാമികമായി വേണ്ടത്. അതിന് സാഹിത്യ, സാംസ്കാരിക മേഖലയില്‍ അനുഭവ സമ്പത്തുള്ളവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കണം. അത്തരം സമിതിയില്‍ കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം ഒഴിവാക്കണം. സാഹിത്യ നഗര പദവി പ്രഖ്യാപന ചടങ്ങ് തന്നെ വിവാദത്തിലായിരുന്നു. പ്രഖ്യാപന ചടങ്ങില്‍ നഗരത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരെയെല്ലാം ഒഴിവാക്കി മുന്‍ നിരയില്‍ രാഷ്ട്രീയക്കാര്‍ കയറി നിന്നതാണ് അന്ന് നടന്നത്. നമ്മുടെ രാഷ്ട്രീയക്കാരുടെ ഔചിത്യമില്ലായ്മയാണ് ഇതിലൂടെ പ്രകടമായത്. എന്തിലും, ഏതിലും കയറികൂടി കക്ഷി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന നമ്മുടെ ചിന്തകളാണ് ഇത്തരം നടപടികള്ക്കാധാരം. സാഹിത്യ നഗരത്തിന്റെ പുരോഗതി ഒരടി മുന്നോട്ട്പോയിട്ടില്ലെന്ന് വ്യക്തമാണ്. മഹാകവി ടാഗോറിന്റെ നാമധേയത്തിലുള്ള ടാഗോര്‍ഹാള്‍ പൊളിച്ച് മൂന്ന് വര്‍ഷമായി, ഇതുവരെ അത് പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല. അതിനെതിരെ നഗരത്തിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധത്തിനാണ് കഴിഞ്ഞ ദിവസം നഗരം സാക്ഷ്യം വഹിച്ചത്. ടൗണ്‍ ഹാളിന്റെ പോരായ്മ പലഘട്ടങ്ങളില്‍ ചര്‍ച്ചയായതാണ്. അതുപോലെ നഗരത്തില്‍ കോഫി ഹൗസ് ലിറ്ററേച്ചര്‍ സംസ്കാരത്തിന്റെ സാധ്യതകള്‍ വളര്‍ത്തിയെടുക്കണമെന്ന നിര്‍ദ്ദേശം പരിശോധിക്കപ്പെടണം. ഇതിന് കോര്പ്പറേഷന്, വ്യാപാരി രംഗത്തുള്ളവരമായി ചര്‍ച്ചക്ക് വേദിയൊരുക്കണം.

ഒരു കാലത്ത് നല്ല രീതിയില്‍ നടന്നിരുന്ന മലബാര്‍ മഹോത്സവം ഓര്‍മ്മയായിട്ട് വര്‍ഷങ്ങളായി. സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കാന്‍ ഇടങ്ങളില്ല എന്നതാണ് പ്രധാന വെല്ലുവിളി. സ്വകാര്യ ഹോട്ടലുകളിലെയും മറ്റും ഹാളുകള്‍ വലിയ വാടക കൊടുത്ത് പരിപാടി നടത്താന്‍ പലപ്പോഴും സാംസ്കാരിക സംഘടനകള്‍ക്ക് സാധിക്കാറില്ല.ടൗണ്‍ഹാളിനു പുറമെ സാഹിത്യ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ വലുതും, ചെറുതുമായ ഹാളുകള്‍ ഒരുക്കുക എന്നതാണ് കോര്പ്പറേഷന് പ്രാഥമികമായി ചെയ്യേണ്ടത്. എം.ടിയുടെ നാമധേയത്തില്‍ സാംസ്കാരിക നിലയം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. നഗരത്തില്‍ ഒരു സമ്പൂര്‍ണ്ണ സാംസ്കാരിക സമുച്ചയം സ്ഥാപിക്കാനും നടപടികളുണ്ടാവണം. അതുപോലെ നഗരം വൃത്തിയായി പരിപാലിക്കാനും അധികൃതര്‍ ജാഗ്രത പുലര്‍ത്തണം. നവാഗതരായ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ അവരുടെ രചനകള്‍ പ്രസിദ്ധീകരിക്കാന്‍ സാമ്പത്തിക സഹായം മാനദണ്ഡം കണക്കാക്കി നല്കാന് കോര്പ്പറേഷന് നടപടി സ്വീകരിക്കണം. സാഹിത്യ രംഗത്തും മറ്റും നല്കുന്ന പുരസ്ക്കാരം എപ്പോഴും ലഭിക്കുന്നത് മുന്‍ നിരയില്‍ അറിയപ്പെടുന്നവര്ക്കാണ്. നവാഗതരായ എഴുത്തുകാരുടെ രചനകള്‍ കണ്ടെത്തി അവര്‍ക്ക് ക്യാഷ് പ്രൈസടക്കം പുരസ്ക്കാരം നല്കാന് കോര്പ്പറേഷന് തയ്യാറാകണം. നഗരത്തിലെ ലൈബ്രറികളുടെ സംഗമവും, അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാര നടപടികളും കോര്പ്പറേഷന് സ്വീകരിക്കണം.നഗരത്തിലെ മികച്ച ഗ്രന്ഥശാലകള്‍ക്ക് പുരസ്ക്കാരവും, കവിത, ചെറുകഥ, നോവല്‍ മത്സരങ്ങളും സംഘടിപ്പിക്കാം. പാശ്ചാത്യ നാടുകളിലുള്ളതുപോലെ നമ്മുടെ മഹാരഥന്മാരായ സാഹിത്യകാരന്മാരുടെ നാമധേയത്തില്‍ മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയും, അവിടെ സാഹിത്യ സൃഷ്ടികളിലെ കഥാപാത്രങ്ങള്‍ക്ക് പുനരാവിഷ്ക്കാരം നല്കുന്ന നമ്മുടെ നാട്ടിലെ കലാകാരന്മാര്ക്ക് വരുമാന മാര്‍ഗ്ഗവും കണ്ടെത്താന്‍ സാധിക്കും. നഗരത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്കടക്കം ഇത് വ്യത്യസ്ത അനുഭവമായിരിക്കും.
വര്‍ഷത്തിലൊരിക്കല്‍ നഗരത്തില്‍ വിപുലമായ പുസ്തക മേളയും, സാഹിത്യ-സാസംസ്കാരിക സംഗമവും നടത്താന്‍ കോര്പ്പറേഷന് മുന്‍കൈയ്യെടുക്കണം. നഗരത്തിലെ മാളുകള്‍, മറ്റ് സ്ഥലങ്ങളില്‍ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ ചെറിയ, ചെറിയ ഇടങ്ങള്‍ ഒരുക്കണം. ഇതുവഴി പ്രാദേശിക കലാകാരന്മാര്ക്ക് വരുമാന മാര്‍ഗ്ഗം കണ്ടെത്താനും നഗരം സാംസ്കാരികമായി ഔന്നത്യത്തിലാവുകയും ചെയ്യും.
നഗരത്തിലെ വിനോദ, വിശ്രമ സ്ഥലങ്ങളില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം ഒഴിവാക്കാന്‍ കര്‍ശന നടപടികളുണ്ടാവണം. സാഹിത്യ – സാംസ്കാരിക മേഖലകളിലെ മെച്ചപ്പെട്ട പ്രവര്‍ത്തനം കോര്പ്പറേഷന്, ജില്ലാ ഭരണകൂടം, സംസ്ഥാന സര്‍ക്കാര്‍, ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെയടക്കം പരിഗണനയില്‍ ഉണ്ടാവേണ്ടതാണ്. സാഹിത്യ നഗരമെന്നത് പേരില്‍ മാത്രം ഒതുങ്ങാതെ അര്‍ത്ഥവത്തായി നിലനിര്‍ത്താന്‍ ഫലപ്രദമായ നടപടികളുണ്ടാവണം.