വയനാട് റെയില്‍പാത; മെട്രോമാന്‍ ഇ.ശ്രീധരന്‍ വയനാട്ടില്‍

വയനാട് റെയില്‍പാത; മെട്രോമാന്‍ ഇ.ശ്രീധരന്‍ വയനാട്ടില്‍

കോഴിക്കോട്:  വയനാട്ടിലേക്ക് റെയില്‍പാത എന്ന ആശയത്തിന് നിറം പകര്‍ന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍ നാളെ കാലത്ത് 10 മണിക്ക് ബത്തേരി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ പൊതുജനങ്ങളുമായി സംവദിക്കും. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സും, വയനാട് റെയില്‍വെ ആക്ഷന്‍ കൗണ്‍സിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച കേരളത്തിന് അതിവേഗ പാത എന്ന വിഷയത്തില്‍ ഇ.ശ്രീധരന്‍ വയനാട് റെയില്‍പാതയെപ്പറ്റി പ്രതിപാദിച്ചിരുന്നു. അദ്ദേഹം നിര്‍ദ്ദേശിച്ച കണ്ണൂര്‍-തിരുവനന്തപുരം അതിവേഗ റെയില്‍ പാതയുടെ നിര്‍മ്മാണം 60,000കോടി രൂപയില്‍ നാല് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാമെന്നും തുടര്‍ന്ന് കോഴിക്കോട് സുല്‍ത്താന്‍ ബത്തേരി പാതയും, കണ്ണൂര്‍-കാസര്‍കോഡ് പാതയും തൃശൂര്‍-പാലക്കാട് പാതയും പട്ടാമ്പി – പാലക്കാട് പാതയും നിര്‍ദ്ദേശം മുന്നോട്ട് വച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തിനു പുറമെ  ക്രൗഡ് ഫണ്ടിംഗ് വഴി (ഓഹരിവഴി) ഫണ്ട് കണ്ടെത്താമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കോഴിക്കോട്, കൊടുവള്ളി, അടിവാരം, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി പാത  73 കി.മീ
35 മിനിട്ട് കൊണ്ടെത്താമെന്നും പദ്ധതിക്ക് 15,000 കോടി രൂപ ചെലവ് വരുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞിട്ടുണ്ട്. വയനാട്ടുകാരുടെ ദീര്‍ഘകാലമായുള്ള സ്വപ്‌നമാണ് റെയില്‍വേ എന്നതെന്നും, നാളെ നടക്കുന്ന പരിപാടി വന്‍ വിജയമാക്കണമെന്നും വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് ജോണി പാറ്റാനിയും, വയനാട് റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ അഡ്വ.ടി.എം.റഷീദും പറഞ്ഞു.

 

 

വയനാട് റെയില്‍പാത; മെട്രോമാന്‍ ഇ.ശ്രീധരന്‍ വയനാട്ടില്‍

Share

Leave a Reply

Your email address will not be published. Required fields are marked *