അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റു

അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പില്‍ കോഴിക്കോട് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസറായി കഴിഞ്ഞ 39 മാസമായി സേവനമനുഷ്ഠിച്ച ടി. ഷാഹുല്‍ ഹമീദിന് അസിസ്റ്റന്റ് ഡയറക്ടറായി സ്ഥലംമാറ്റം ലഭിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ തന്നെയാണ് പുതിയ നിയമനം.
വിജിലന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത കാലയളവില്‍ 393 അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി തയ്യാറാക്കി വിവിധ അധികാര സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മികച്ച വേസ്റ്റ് മാനേജ്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാതല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസറായി പ്രവര്‍ത്തിച്ച സമയത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് സര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് എന്‍ട്രിയും കരസ്ഥമാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ എടക്കാട് സ്വദേശിയാണ്.

 

 

അസിസ്റ്റന്റ് ഡയറക്ടറായി ചുമതലയേറ്റു

 

Share

Leave a Reply

Your email address will not be published. Required fields are marked *