കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ സാംസ്കാരിക വേദിയായ ബീക്കണിന്റെ നാലാമത് അഖിലകേരള കോളേജ് മാഗസിന് അവാര്‍ഡിന് മാഗസിനുകള്‍ ക്ഷണിക്കുന്നു. 2025 – 26 അദ്ധ്യയന വര്‍ഷത്തെ മാഗസിനുകള്‍ക്കാണ് അവാര്‍ഡ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന മാഗസിനുകള്‍ക്ക് യഥാക്രമം 10,000, 7,500, 5000 എന്നിങ്ങനെ ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. 2027 ജനുവരി മാസത്തില്‍ കോഴിക്കോട് നടക്കുന്ന ചടങ്ങില്‍വെച്ചാണ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്. ഫെഡറല്‍ ബാങ്കുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. കോളേജ് മാഗസിന്റെ മൂന്ന് കോപ്പി, എഡിറ്ററുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പ്രിന്‍സിപ്പലിന്റെ പേര്, മാഗസിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചെറിയ കുറിപ്പ് സഹിതം ഡിസംബര്‍ 15ന് മുമ്പായി കെ.ജെ.തോമസ്, സെക്രട്ടറി, ബീക്കണ്‍, ശ്രീ വിഹാര്‍ ലോഡ്ജ്, കണ്ണൂര്‍ റോഡ്, കോഴിക്കോട്, 673007 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഫോണ്‍: 9447042004.
