കോഴിക്കോട്: പ്രവാസി പെന്ഷന് വിതരണം മുടങ്ങിയിട്ട് നാലാം മാസത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ പ്രവാസികളുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന, പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശന് വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന ജന.സെക്രട്ടറി ബാദുഷ കടലുണ്ടി പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന് പ്രവാസി വിഷയത്തില്‍ ഒരു നയമില്ല. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പ്രവാസി പെന്ഷന്, നോര്‍ക്ക കെയര്‍ ഇന്‍ഷൂറന്‍സ് പദ്ധതിയടക്കമുള്ള പ്രവാസി ക്ഷേമ പദ്ധതികള്‍ തെറ്റിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് സമയക്കുറവുണ്ടെങ്കില്‍ ഈ വകുപ്പ് മറ്റാരെയെങ്കിലും ഏല്പ്പിക്കണമെന്നദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളെ അവഗണിക്കുന്നതിനെതിരെ, ഈ സര്‍ക്കാര്‍ വന്നതിനുശേഷം നാല് സമരങ്ങളാണ് നടന്നത്. നിയമസഭാ മാര്‍ച്ച്, സംസ്ഥാനത്തെ മൂന്ന് നോര്‍ക്ക ഡിവിഷന് ഓഫീസ് മാര്‍ച്ച്, സെക്രട്ടറിയേറ്റ് മാര്‍ച്ച് എന്നിവ നടത്തിയിട്ടും സര്‍ക്കാര്‍ കണ്ണ് തുറന്നിട്ടില്ല. സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച് അതിശക്തമായ സമരത്തിന് പ്രവാസി സംഘം നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
നോര്‍ക്കയിലും, പ്രവാസി ക്ഷേമനിധി ബോര്‍ഡിലും ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് തോന്നിയത് നടപ്പാക്കുകയാണ്.
