ചൊറിയന്‍ പുഴു യുദ്ധം; മലബാറിലെ ആദ്യ അവതരണം 17ന്

ചൊറിയന്‍ പുഴു യുദ്ധം; മലബാറിലെ ആദ്യ അവതരണം 17ന്

കോഴിക്കോട്: സാഹിതി തിയേറ്റേഴ്‌സിന്റെ ചൊറിയന്‍ പുഴു യുദ്ധം (നാടകം) 17ന് (ശനി) വൈകിട്ട് 6 മണിക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ഹാളില്‍ (തളി ജൂബിലി ഹാള്‍) അരങ്ങേറുമെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ജന.സെക്രട്ടറി സുനില്‍ മടപ്പള്ളിയും ജില്ലാ ചെയര്‍പേഴ്‌സണ്‍ ശ്രീജ സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഷീര്‍ കൃതികളെ അവലംബിച്ച് ഹോമന്ത് കുമാര്‍ രചിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന സാമൂഹിക നാടകമാണ് ചൊറിയന്‍ പുഴു യുദ്ധം. സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ സി.ആര്‍.മഹേഷ് എം.എല്‍.എയാണ് നിര്‍മ്മാണ നിര്‍വ്വ്ഹണം. നാടകത്തിന്റെ മലബാറിലെ ആദ്യ അവതരണമാണ് 17ന് നടക്കുന്നത്. ചടങ്ങില്‍വെച്ച് സംഗീത നാടക അക്കാദമി ഭാരവാഹികളെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജന.സെക്രട്ടറി എം.എ.ഷഹനാസ്, ജില്ലാ കണ്‍വീനര്‍ ഇ.ആര്‍.ഉണ്ണി, വൈസ് ചെയര്‍മാന്‍ മോഹനന്‍ പുതിയോട്ടില്‍, ജില്ലാ സെക്രട്ടറി നെല്ലിയോട്ട് ബഷീര്‍ എന്നിവരും സംബന്ധിച്ചു.

 

 

ചൊറിയന്‍ പുഴു യുദ്ധം;
മലബാറിലെ ആദ്യ അവതരണം 17ന്

Share

Leave a Reply

Your email address will not be published. Required fields are marked *