ജോലി വേണ്ടേ… കൊച്ചിന് ഷിപ്പ്യാര്ഡില് 227 ഒഴിവുകളുണ്ട്
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് (CSL) പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് സ്കീം (PMIS) പ്രകാരം 227 ഒഴിവുകളില്‍ നിയമനം നടത്തുന്നു. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഐടിഐ, ബിരുദം, പി ജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡില്‍ 9 മാസത്തെ പരിശീലനമാകും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുക. സ്റ്റൈപ്പന്റ് അടക്കമുള്ള മറ്റു ആനുകൂല്യങ്ങളും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30.
വിദ്യാഭ്യാസ യോഗ്യതയും ഒഴിവുകളും
1. പത്താം ക്ലാസ്
പെയിന്റര്‍ ഇന്റേണ്‍ : 30 ഒഴിവുകള്‍
സ്കാഫോള്‍ഡര്‍ ഇന്റേണ്‍ : 30 ഒഴിവുകള്‍
ഗ്രൈന്‍ഡര്‍ ഇന്റേണ്‍ : 20 ഒഴിവുകള്‍
അസം റൈഫിള്‍സില്‍ 354 ഒഴിവുകള്‍; റിക്രൂട്ട്മെന്റ് റാലി നവംബറില്‍, ഇപ്പോള്‍ അപേക്ഷിക്കാം
2. ഐ.ടി.ഐ
ഇലക്ട്രീഷ്യന് : 10 ഒഴിവുകള്‍
ഫിറ്റര്‍ : 10 ഒഴിവുകള്‍
ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ : 10 ഒഴിവുകള്‍
വെല്‍ഡര്‍: 9 ഒഴിവുകള്‍
മെഷീനിസ്റ്റ് : 8 ഒഴിവുകള്‍
ഷിപ്പ് റൈറ്റ് വുഡ് / കാര്‍പെന്റര്‍: 6 ഒഴിവുകള്‍
പൈപ്പ് ഫിറ്റര്‍ / പ്ലംബര്‍: 6 ഒഴിവുകള്‍
മെക്കാനിക് ഡീസല്‍: 5 ഒഴിവുകള്‍
മറൈന്‍ ഫിറ്റര്‍ : 5 ഒഴിവുകള്‍
ഇലക്ട്രോണിക് മെക്കാനിക്: 4 ഒഴിവുകള്‍
പെയിന്റര്‍ (ജനറല്‍/മറൈന്‍): 4 ഒഴിവുകള്‍
മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്: 4 ഒഴിവുകള്‍
ഇന്‍സ്ട്രുമെന്റ് മെക്കാനിക്: 2 ഒഴിവുകള്‍
ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍ : 2 ഒഴിവുകള്‍
ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ : 2 ഒഴിവുകള്‍
മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍: 2 ഒഴിവുകള്‍
ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്പെക്ടര്‍: 2 ഒഴിവുകള്‍
3. പ്ലസ് ടു / ഐ.ടി.ഐ
വെയര്‍ഹൗസ് അസിസ്റ്റന്റ് ഇന്റേണ്‍: 27 ഒഴിവുകള്‍
4. ഡിപ്ലോമ (ആകെ ഒഴിവുകള്‍: 16)
മെക്കാനിക്കല്‍ എഞ്ചിനീയറിങ് : 2 ഒഴിവുകള്‍
സിവില്‍ എഞ്ചിനീയറിങ്: 2 ഒഴിവുകള്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് : 2 ഒഴിവുകള്‍
ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്: 2 ഒഴിവുകള്‍
ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്: 2 ഒഴിവുകള്‍
കാറ്ററിംഗ് / ഹോട്ടല്‍ മാനേജ്മെന്റ്: 2 ഒഴിവുകള്‍
ഫാര്‍മസി : 2 ഒഴിവുകള്‍
നഴ്സിംഗ്: 2 ഒഴിവുകള്‍
5. ബിരുദധാരികള്‍ (ആകെ ഒഴിവുകള്‍: 11)
ക്ലറിക്കല്‍ ഇന്റേണ്‍ : 11 ഒഴിവുകള്‍
(ശ്രദ്ധിക്കുക: BA, BSc, BCom, BBA, BCA തുടങ്ങിയ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. B.Tech, പെര്‍ഫോമിംഗ് ആര്‍ട്സ് എന്നിവര്‍ക്ക് അര്‍ഹതയില്ല).
6. ബിരുദാനന്തര ബിരുദം (ആകെ ഒഴിവ്: 1)
ഹിന്ദി ഇന്റേണ്‍: 1 ഒഴിവ്
അപേക്ഷകരുടെ പ്രായം 18 മുതല്‍ 25 വയസ്സ് വരെ ആയിരിക്കണം.
നിയമനം ലഭിക്കുന്നവര്‍ക്ക് 11,000 മുതല്‍ 13,000 രൂപ വരെ ശമ്പളമായി ലഭിക്കും.
IIT, IIM, NIT, IISc തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ക്ക് അപേക്ഷിക്കാനികില്ല
CA, CMA, CS, MBBS, MBA, PhD തുടങ്ങിയ ഉന്നത യോഗ്യതയുള്ളവര്‍.
നിലവില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ അപ്രന്റീസ്ഷിപ്പ് അല്ലെങ്കില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നവര്‍.
മുന്‍പ് NATS അല്ലെങ്കില്‍ NAPS വഴി പരിശീലനം പൂര്‍ത്തിയാക്കിയവര്‍.
കുടുംബ വാര്‍ഷിക വരുമാനം 12 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍
കുടുംബത്തില്‍ ആരെങ്കിലും സ്ഥിരമായ സര്‍ക്കാര്‍ ജോലിയുള്ളവരായിരിക്കരുത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദര്‍ശിക്കുക
വിജ്ഞാപനം:https://cochinshipyard.in/uploads/career.pdf
രജിസ്ട്രേഷന് ലിങ്ക്: https://pminternship.mca.gov.in/login/
പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് സ്കീം:
https://pminternship.mca.gov.in/login/
