കണ്ണൂര്‍: പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തിയ പ്രവാസികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു സര്‍ക്കാരിനോടാവശ്യപ്പെട്ടു. പ്രകടനപത്രികയില്‍ സര്‍ക്കാര്‍ പറഞ്ഞ പ്രവാസി വിഷയങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക കേരള സഭ നിര്‍ത്തിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി ലീഗ് മെമ്പര്‍ഷിപ്പ് ഡ്രൈവ് നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സിപിവി അബ്ദുള്ള അധ്യക്ഷത വഹിച്ചു. സെപ്റ്റംബര്‍ 20ന് അവലോകന യോഗം വിളിച്ചു ചേര്‍ക്കുവാനും ഒക്ടോബര്‍ 31നകം മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുവാനും തീരുമാനിച്ചു.
സംസ്ഥാന ട്രഷററുംജില്ലാ റിട്ടേണിംഗ് ഓഫീസറുമായ കാപ്പില്‍ മുഹമ്മദ് പാഷ തിരഞ്ഞെടുപ്പ് നടപടികള്‍ വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി.അഹമ്മദ്, ജില്ലാ ജന.സെക്രട്ടറി യു.പി.അബ്ദുറഹ്മാന്, ട്രഷറര്‍ വിപി ഹാജി, ഭാരവാഹികളായ ഖാദര്‍ മുണ്ടേരി, കെ.പി.ഇസ്മായില്‍ ഹാജി, അഹമ്മദ് പോത്താംകണ്ടം, എം.മൊയ്തീന് പ്രസംഗിച്ചു. മണ്ഡലം നേതാക്കളായ കെ.പി.മുസ്തഫ മുതുവന, ബഷീര്‍ കൂരാറ, എം.കെ.നൂറുദ്ദീന്‍, ഡോ.ടി.പി.അബ്ദുല്‍ ഖാദര്‍, പി.ടി.കമാല്‍ പുറത്തില്‍, കെ.ഗഫൂര്‍ ഹാജി, കെ.കെ.എം.നുച്യാട്, ശാദുലി വളക്കൈ, ടി.വി.അബ്ദുല്‍ ഗഫൂര്‍ ഹാജി, എ.പി.ഇബ്രാഹീം, വി.പി.അബ്ദുല്‍ സലാം ഹാജി, ജബ്ബാര്‍ മഠത്തില്‍, ബി.മുസ്തഫ ഹാജി, കെ.ടി.ഉമര്‍ ഫാറൂഖ്, ഖാദര്‍ കാവുമ്പടി, കാസിം കണ്ണവം, വി.ഷറഫു, ഒ.പി.മുഹമ്മദ്, വയലോരം അബ്ദുള്ള എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
