ഹിന്ദി പക്ഷാചാരണ സമാപന സമ്മേളനം നടന്നു

ഹിന്ദി പക്ഷാചാരണ സമാപന സമ്മേളനം നടന്നു

മീഞ്ചന്ത: ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ കോഴിക്കോട് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ഹിന്ദി പരിഷത്തിന്റെയും രാഷ്ട്രഭാഷ വേദിയുടെയും സഹകരണത്തോടെ മീഞ്ചന്ത ഹിന്ദി കോളേജില്‍ നടന്ന ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം ത്രിഭാഷാ എഴുത്തുകാരി ഡോ. സതി ഗോപാലകൃഷ്ണന്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ കേന്ദ്ര ഭരണ സമിതി അംഗം ഗോപി ചെറുവണ്ണൂര്‍ അധ്യക്ഷത വഹിച്ചു. കേരള ഹിന്ദി പരിഷത് അധ്യക്ഷന്‍ ഡോ എം പി പദ്മനാഭന്‍ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര സഭാ ഗവേര്‍ണിംഗ് ബോഡി അംഗം ശ്രീധരന്‍ പറക്കാസ്,പ്രിന്‍സിപ്പാള്‍ കെ. പി ശ്രീകുമാരി, ശ്രീമതി കെ.വി സ്വര്‍ണ്ണ കുമാരി, സി. എസ് സത്യഭാമ, പി ശിവാനന്ദന്‍, ആര്‍. കെ ഇരവില്‍, എന്‍. പി മോഹനന്‍ മാസ്റ്റര്‍, യൂസഫലി സി.വി,അര്‍ച്ചന സി. എം എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും നടന്നു. ജില്‍കു വി.എസ്, സരിത കെ.വി, സുരേഷ് കുമാര്‍ ടി.കെ എന്നിവര്‍ വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

 

 

 

ഹിന്ദി പക്ഷാചാരണ സമാപന സമ്മേളനം നടന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *