ലോക കേരള സഭയില്ലാതാകുന്നതോടെ, ലോക വ്യാപകമായി പ്രവാസി മലയാളികളെ പരസ്പരം ബന്ധിപ്പിക്കുന്ന ബദല്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വേള്‍ഡ് കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോക കേരള സഭ നിര്‍ത്തിവെക്കാനുള്ള തീരുമാനം ധൃതിപിടിച്ച് നടപ്പാക്കുന്നതിന് മുന്‍പ് പ്രവാസി മലയാളി സമൂഹവുമായി വിശദമായ കൂടിയാലോചന നടത്തണം. വിമാന കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നതിനെതിരെ യോജിച്ച പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരുമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ വേള്‍ഡ് കെഎംസിസി പ്രസിഡണ്ട് കെ.പി.മുഹമ്മദ് കുട്ടി, ട്രഷറര്‍ യു.എ.നസീര്‍, വൈസ് പ്രസിഡണ്ട്മാരായ സിവിഎം വാണിമേല്‍, അബ്ദുള്ള ഫാറൂഖി, കുഞ്ഞഹമ്മദ് പേരാമ്പ്ര എന്നിവര്‍ സംബന്ധിച്ചു.
