ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ നിയാര്‍ക്; അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം 17ന്

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ നിയാര്‍ക്; അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം 17ന്

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മികച്ച തെറാപ്പിയും പരിശീലനവും വിദ്യാഭ്യാസ പിന്തുണയും നല്‍കി അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനായി കൊയിലാണ്ടിയിലെ നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ( നിയാര്‍ക്)ന് പുതിയ അക്കാദമിക് ബ്ലോക്ക് യാഥാര്‍ഥ്യമാകുന്നു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദും സംരംഭകയും റിസ്ഖ് ആര്‍ട്ട് ഗാലറി സ്ഥാപകയുമായ ഷഫീന യൂസുഫ് അലിയും ചേര്‍ന്ന അദീബ്-ഷഫീന ഫൗണ്ടേഷന്‍ നിര്‍മ്മിച്ചുനല്‍കുന്ന അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 17ന് നടക്കും.രാവിലെ 11.30ന് കൊയിലാണ്ടി പെരുവട്ടൂരിലെ നെസ്റ്റ് ക്യാമ്പസില്‍ ഷാഫി പറമ്പില്‍ എം.പി. ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിക്കും. അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം അദീബ് അഹമ്മദും ഷഫീന യൂസുഫ് അലിയും ചേര്‍ന്ന് നിര്‍വഹിക്കും. ചകഅഞഇ ചെയര്‍മാന്‍ അബ്ദുല്ല കരുവഞ്ചേരി അധ്യക്ഷത വഹിക്കും. നിയാര്‍ക് ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ് യൂനുസ് സ്വാഗതം പറയും. പുതിയ അക്കാദമിക് ബ്ലോക്കിനൊപ്പം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആവശ്യമായ ദന്ത പരിചരണം കൂടുതല്‍ സമഗ്രമാക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ദന്തല്‍ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിക്കും. അഡ്വ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ., കൊയ ിലാണ്ടി നഗരസഭ ചെയര്‍മാന്‍ യു.കെ. ചന്ദ്രന്‍, കെആര്‍എസ് എം.ഡി. എം.കെ. സിറാജ്, പാരിസണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ എന്‍.കെ. ഖാലിദ്, എംഐസിസി ഡയറക്ടര്‍ പി.പി. അബ്ദുല്‍ റഷീദ്, വ്യവസായ പ്രമുഖന്‍ മുജീബുറഹ്‌മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സമൂഹത്തിന്റെ കരുണയല്ല, മറിച്ച് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് വളരാനും സ്വതന്ത്രമായി മുന്നേറാനും ആവശ്യമായ അവസരങ്ങളാണ് വേണ്ടത് എന്ന ശക്തമായ സന്ദേശമാണ് ഈ പുതിയ സംരംഭം മുന്നോട്ടുവയ്ക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ നിയാര്‍ക് ചെയര്‍മാന്‍ അബ്ദുല്ല കരുവഞ്ചേരി, ജനറല്‍സെക്രട്ടറി ടി.കെ മുഹമ്മദ് യൂനുസ്, ചെയര്‍മാന്‍ അബ്ദുല്‍ ഹാലിഖ്, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ സ്വാലിഹ് ബാത്ത എന്നിവര്‍ പങ്കെടുത്തു.

 

 

 

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ നിയാര്‍ക്;
അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം 17ന്

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *