ഖര മാലിന്യ പരിപാലനത്തിന് കോഴിക്കോട് ജില്ലക്കായി സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു

ഖര മാലിന്യ പരിപാലനത്തിന് കോഴിക്കോട് ജില്ലക്കായി സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു

കോഴിക്കോട്: ഖരമാലിന്യ പരിപാലന ചട്ടം 2026 നടപ്പാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നഗരപ്രദേശങ്ങള്‍ക്ക് സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു .ജില്ലയിലെ മുഴുവന്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്കും ഖര മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരിശീലനം സംഘടിപ്പിച്ചു.

ജില്ലയിലെ 349 നഗരസഭ കൗണ്‍സിലര്‍മാര്‍ക്കാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് വേണ്ടി ജില്ലാതല പരിശീലനം സംഘടിപ്പിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍, 7 നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കാണ് കക്കാടംപൊയില്‍ ഗോള്‍ഡന്‍ റോക്ക്‌സ് റിസോര്‍ട്ടില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചത്. കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വമിഷന്‍ എന്നിവരുടെ സഹായത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

സുപ്രീംകോടതിയുടെ വിധിപ്രകാരം രാജ്യത്ത് 01/04/2026 മുതല്‍ പ്രാബല്യത്തിലുള്ള ഖരമാലിന്യ പരിപാലന ചട്ടം പ്രകാരം, ഖരമാലിന്യം, ഉറവിടത്തില്‍ തന്നെ നാലുതരത്തില്‍ വേര്‍തിരിക്കല്‍. വന്‍കിടമാലിന്യ ഉല്‍പ്പാദര്‍ക്ക് കര്‍ശനനിയന്ത്രണം കൊണ്ട് വരല്‍, സര്‍ക്കുലര്‍ ഇക്കോണമിയുടെ ഭാഗമായി മാലിന്യ പരിപാലന മേഖലയില്‍ നിലവിലുള്ള വിടവ് നികത്തി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ പൊതുഇടങ്ങളെ ഹരിതാഭമാക്കല്‍, വലിച്ചെറിയല്‍ നിര്‍ത്തലാക്കി, ശാസ്ത്രീയ മാലിന്യം സംസ്‌കരണം നടപ്പിലാക്കല്‍, സൗകര്യത്തിന്റെ സംസ്‌ക്കാരം പൂര്‍ണമായും ഇല്ലാതാക്കി, എന്‍ഫോസ്മെന്റ് നടപടികള്‍ ഊര്‍ജിതമാക്കി ഡിജിറ്റല്‍ ഭരണനിര്‍വഹണവും ഓണ്‍ലൈന്‍ നീരിക്ഷണവും കര്‍ശനമാക്കുന്ന വ്യവസ്ഥകള്‍ ഉള്‍പെടുത്തിയാണ് നഗരപ്രദേശങ്ങള്‍ക്ക് വേണ്ടി ഉള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക. ഓരോ കൗണ്‍സിലറും, ഇതിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ വിവര ശേഖരണം നടത്തി തുടര്‍നടപടി സ്വീകരിക്കുന്നതാണ്. 4 ബാച്ചുകളായി നടക്കുന്ന പരിശീലന പരിപാടിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ല ജോയിന്റ് ഡയറക്ടര്‍ എന്‍ കെ .ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. രാമനാട്ടുകര നഗരസഭ ചെയര്‍മാന്‍ കല്ലട മുഹമ്മദ് അലി, പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്‍ സാഹിറ, കൊടുവള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ നഫീന ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും.

 

 

ഖര മാലിന്യ പരിപാലനത്തിന് കോഴിക്കോട്
ജില്ലക്കായി സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *