വാഴയൂര്‍: കേരളത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഗവേഷണം, നവീകരണം, സംരംഭകത്വം, വ്യവസായിക സ്വീകാര്യത എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സാഫിയുടെ ഡോ. മൂപ്പന്‍സ് എഐ & റോബോട്ടിക്സ് സെന്ററും ഇന്ത്യഎഐ-മെയ്റ്റി സെന്റര്‍ ഓഫ് എഐ കേരളവും (സിഎഐകെ) തമ്മില്‍ ലെറ്റര്‍ ഓഫ് ഇന്റന്റ് (എല്‍ഒഐ) ഒപ്പുവച്ചു.
എല്‍ഒഐ സാഫി ജനറല്‍ സെക്രട്ടറി എം.എ. മെഹബൂബും സിഎഐകെ സിഇഒ ശിവ് ശങ്കറുമാണ് ധാരണയില്‍ ഒപ്പുവച്ചത്. ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ എക്സിക്യൂട്ടീവ് ചെയര്മാന് ഡോ. ആസാദ് മൂപ്പനും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരള വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥും തമ്മില്‍ ഇത് ഔദ്യോഗികമായി കൈമാറി. പി വി.അബ്ദുള്‍ വഹാബ് എം പി, സാഫി ചെയര്മാന് സി എച്ച്. അബ്ദുള്‍ റഹീം, പി.കെ ഗ്രൂപ്പ് ചെയര്മാന് പി.കെ അഹമ്മദ്, ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ഡയറക്ടര്‍ ടി.ജെ വില്‍സണ്‍, സാഫി സിഇഒ പ്രൊഫ. ഇ. പി ഇമ്പിച്ചിക്കോയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സാഫിയിലെ ഡോ. മൂപ്പന്‍സ് എഐ & റോബോട്ടിക്സ് സെന്ററിലൂടെ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സംരംഭകര്‍ക്കും പഠിക്കാനും പരീക്ഷിക്കാനും ആശയങ്ങളെ അര്‍ത്ഥവത്തായ പരിഹാരങ്ങളാക്കി മാറ്റാനും കഴിയുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയെ ബന്ധിപ്പിച്ച് കേരളത്തെ ഉത്തരവാദിത്തമുള്ളതും നൂതനവുമായ എഐയുടെ മുന്‍നിര ഹബ്ബാക്കി മാറ്റാന്‍ സിഎഐകെ-യുമായി സഹകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
സാഫി ഡോ. മൂപ്പന്‍സ് എ.ഐ റോബോട്ടിക്സ് സെന്ററും സെന്റര്‍ ഓഫ് എ.ഐ കേരളയും ധാരണാപത്രം ഒപ്പുവെച്ചു
