നിഷ്ഠൂര കൊലപാതകങ്ങളിലൊന്ന്, ‘നീതിക്കായുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രി

നിഷ്ഠൂര കൊലപാതകങ്ങളിലൊന്ന്, ‘നീതിക്കായുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രി

നിഷ്ഠൂര കൊലപാതകങ്ങളിലൊന്ന്, ‘നീതിക്കായുള്ള പോരാട്ടം തുടരും; മുഖ്യമന്ത്രി

തിരുവനന്തപുരം: നിഷ്ഠൂര കൊലപാതകങ്ങളില്‍ ഒന്നാണ് അരിയില്‍ ഷുക്കൂറിന്റേതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഗൂഡാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ മുഴുവന്‍ പേരും ശിക്ഷിക്കപ്പെടണം. സിപിഎം നേതാക്കള്‍ക്ക് ഗൂഡാലോചനയിലുള്ള പങ്ക് പുറത്തു കൊണ്ട് വരേണ്ടത് അനിവാര്യമാണ്. കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ള 18 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. വിധി പകര്‍പ്പ് പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികള്‍ തീരുമാനിക്കും. നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും.

സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയായ ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ആ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരും. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സിപിഎം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ ഭീതിദമായ ഉദാഹരണമാണിത്. നേതാക്കളുടെ സാന്നിധ്യത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് നടപ്പാക്കിയ പ്രാകൃതമായ കൊലപാതകമായിരുന്നു ഷുക്കൂറിന്റേതെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *