കൊച്ചി മെട്രോ മുതല്‍ വിമാനത്താവളങ്ങള്‍ വരെ അവസരം; അഭിമുഖം ഡിസംബര്‍ 5ന്
കൊച്ചി മെട്രോ, എച്ച്.ഒ.സി., എഫ്.എ.സി.ടി., ഡി.പി. വേള്‍ഡ്, കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍., കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവ മേളയില്‍ പങ്കെടുക്കും.
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അപ്രന്റീസ് ഒഴിവുകളില്‍ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും ചേര്‍ന്നാണ് അപ്രന്റീസ് തിരഞ്ഞെടുപ്പ് മേള സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ അഞ്ചിന് കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നടക്കുന്ന മേളയിലൂടെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അപ്രന്റീസുകളെ തിരഞ്ഞെടുക്കും. കൊച്ചി മെട്രോ, എച്ച്.ഒ.സി., എഫ്.എ.സി.ടി., ഡി.പി. വേള്‍ഡ്, കെ.എസ്.ഇ.ബി., ബി.എസ്.എന്‍.എല്‍., കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവ മേളയില്‍ പങ്കെടുക്കും.
യോഗ്യത
ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്., ബി.എ., ബി.എസ്സി., ബി.കോം., ബി.ബി.എ., ബി.സി.എ., നഴ്സിങ്, ബി.ഫാം., ഡി.ഫാം., ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
കോഴ്സ് പാസായി അഞ്ച് വര്‍ഷം കഴിയാത്തവരായിരിക്കണം അപേക്ഷകര്‍.
അപ്രന്റീസ് ആക്ട് പ്രകാരം മുന്‍പ് പരിശീലനം നേടിയവരെ പരിഗണിക്കില്ല.
എങ്ങനെ അപേക്ഷിക്കാം?
അപേക്ഷകര്‍ ആദ്യം കളമശ്ശേരി സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററിന്റെ വെബ്സൈറ്റായ www.sdcetnre.org വഴി രജിസ്റ്റര്‍ ചെയ്യണം. ഡിസംബര്‍ നാലിന് മുന്‍പായി രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം. രജിസ്ട്രേഷന് കാര്‍ഡ് ഇമെയില്‍ മുഖേന ലഭിക്കും.
രജിസ്ട്രേഷന് കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും അസ്സലും പകര്‍പ്പുകളും ബയോഡാറ്റയുടെ പകര്‍പ്പും സഹിതം ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പതിന് കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ എത്തണം.
പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെയും ലഭ്യമായ ഒഴിവുകളുടെയും അഭിമുഖവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും ഡിസംബര്‍ മൂന്നിന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
രജിസ്ട്രേഷന്: www.sdcetnre.org
ഫോണ്‍: 04842556530
ഇമെയില്‍: [email protected]
അഭിമുഖ തീയതി: ഡിസംബര്‍ 5
രജിസ്ട്രേഷന് അവസാന തീയതി: ഡിസംബര്‍ 4
