കോഴിക്കോട്:യു.എ.ഇയിലെ സ്വര്‍ണവ്യാപാര രംഗത്ത് തിളക്കമാര്‍ന്ന അധ്യായം രചിച്ച നിഷ്‌ക മൊമെന്റ്‌സ് ജ്വല്ലറി, ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകള്‍ അവതരിപ്പിച്ചു. ആഭരണ പര്‍ച്ചേസുകള്‍ക്കും വിവാഹാഭരണങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കുമായി വിവിധ ആനുകൂല്യങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
‘ഗോള്‍ഡന്‍ എസ്‌കേപ്പ്’ ഓഫറിന്റെ ഭാഗമായി, നിഷ്‌കയില്‍ നിന്ന് സ്വര്‍ണാഭരണങ്ങളോ ഡയമണ്ട് ആഭരണങ്ങളോ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 20,000 മൂല്യമുള്ള മോരിക്കാപ്പ് റിസോര്‍ട്ടിലെ കോംപ്ലിമെന്ററി സ്റ്റേ ലഭിക്കാനുള്ള അവസരം നിഷ്‌ക ഒരുക്കുന്നു.
വിവാഹാഭരണങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്ന ഉപഭോക്താക്കള്‍ക്കായി ‘സേവ് ദി റേറ്റ്’ എന്ന പ്രത്യേക പ്രീ-ബുക്കിംഗ് പദ്ധതിയിലൂടെ വിവാഹാഭരണങ്ങള്‍ 6 മാസം മുന്‍പേ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 0% പണിക്കൂലി ആനുകൂല്യം ലഭിക്കും.
കൂടാതെ, വിവാഹാഭരണങ്ങള്‍ പ്രീ-ബുക്ക് ചെയ്യുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് ഭാഗ്യശാലികളായ ദമ്പതികള്‍ക്ക് ഇന്റര്‍നാഷണല്‍ ഹണിമൂണ്‍ പാക്കേജും ലഭിക്കും.നിഷ്‌കയില്‍ വിവാഹാഭരണങ്ങള്‍ പ്രീ-ബുക്ക് ചെയ്യുന്ന ദമ്പതികള്‍ക്ക് മോരിക്കാപ്പ് റിസോര്‍ട്ടില്‍ പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ട് നടത്താനുള്ള അവസരവും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
ആഭരണപ്രേമികള്‍ക്ക് വ്യത്യസ്തമായൊരു ഷോപ്പിംഗ് അനുഭവലോകം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിഷ്‌കയുടെ ഇന്ത്യയിലെ ആദ്യ ഫ്‌ലാഗ്ഷിപ്പ് ഷോറൂം കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. ഗോള്‍ഡ്, ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, ജെംസ്റ്റോണ്‍, പോള്‍ക്കി, ഡിവൈന്‍, ആന്റിക്, ലൈറ്റ് വെയ്റ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന കളക്ഷന്‍സും നിഷ്‌കയില്‍ ഒരുക്കിയിട്ടുണ്ട്.
ആഭരണ പര്‍ച്ചേസിനൊപ്പം മിന്നും ഓഫറുകളുമായി
നിഷ്‌ക മൊമെന്റസ് ജ്വല്ലറി
