വിസ്ഡം സ്റ്റുഡന്റ്സ് 30-ാമത് പ്രോഫ്‌കോണ്‍ 11 മുതല്‍ വാളയാറില്‍

വിസ്ഡം സ്റ്റുഡന്റ്സ് 30-ാമത് പ്രോഫ്‌കോണ്‍ 11 മുതല്‍ വാളയാറില്‍

കോഴിക്കോട് : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 30-ാമത് ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ‘പ്രോഫ്‌കോണ്‍’ 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ പാലക്കാട് വാളയാര്‍ അഹല്യ കാമ്പസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ധൈഷണിക മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കുക, പുതിയ ഉപരി പഠന സാധ്യതകളും തൊഴില്‍ മേഖലകളും പരിചയപ്പെടുത്തുക, വിദേശ പഠന പ്രവണതകളിലെ ചതിക്കുഴികളെ ബോധ്യപ്പെടുത്തുക, സോഷ്യല്‍ മീഡിയ ദുരുപയോഗം, ലൈംഗിക അരാജകത്വം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവക്കെതിരെ ബോധവത്കരണം നടത്തുക, സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ഗുണപരമായ പങ്കാളിത്തം ഉറപ്പുവരുത്തുക, പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ രാജ്യനന്മക്കും സാമൂഹ്യ രംഗത്തും ഉപയോഗപ്പെടുത്താന്‍ പ്രേരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

ത്രിദിന സമ്മേളനത്തില്‍ 6 വേദികളിലായി ഇംഗ്ലീഷ്, മലയാളം, അറബിക്, തമിഴ് ഭാഷകളിലായി 75 സെഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും രാഷ്ട്രീയ പ്രമുഖരും പണ്ഡിതന്മാരും പ്രഭാഷകരും വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സമ്മേളനം വെള്ളി വൈകുന്നേരം 5 ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ബാസ് ഹാമിദ് അധ്യക്ഷത വഹിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ. മുഖ്യാതിഥിയാകും.

ഡാനിഷ് അഹമ്മദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടര്‍ കെ.എ. അക്ബര്‍ ബാഷ, വിസ്ഡം സംസ്ഥാന ട്രഷറര്‍ കെ സജ്ജാദ്, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ്, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ട്രഷറര്‍ സി.വി കാബില്‍, വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ല സെക്രട്ടറി ബി. അബ്ദുല്‍ മജീദ്, അഷ്‌കര്‍ ഇബ്രാഹിം ഒറ്റപ്പാലം എന്നിവര്‍ പ്രഭാഷണം നടത്തും.

രാത്രി എട്ടിന് നടക്കുന്ന ‘ജെന്‍-സി തലമുറ ; രോഷം, പ്രതിരോധം, വിപ്ലവം’ തുറന്ന സംവാദത്തില്‍ വി.ടി. സൂരജ് എം.എല്‍.എ, എസ്.എഫ്.ഐ. ദേശീയ പ്രസിഡന്റ് ആദര്‍ശ് എം. സജി, എം.എസ്.എഫ്. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി.കെ. നജാഫ്, വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷിയാദ് ഹസ്സന്‍ എന്നിവര്‍ പങ്കെടുക്കും. രാത്രി 9ന് വിസ്ഡം പാലക്കാട് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് മുഖ്യപ്രഭാഷണം നടത്തും.

12ന് (ശനി) രാവിലെ 7 മുതല്‍ ‘പ്രൈം’ വേദിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, ലജ്‌നത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യ പണ്ഡിത സഭ ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ഹൈ പവര്‍ കമ്മിറ്റി ഫോര്‍ എപിഡമിക് കണ്‍ട്രോള്‍ ചെയര്‍മാന്‍ ഡോ. എസ്.എസ് ലാല്‍, പി.എന്‍ അബ്ദുറഹ്‌മാന്‍ അബ്ദുല്‍ ലത്തീഫ്, സി മുഹമ്മദ് അജ്മല്‍, നിഖില്‍ കിളിവയില്‍, താജുദ്ധീന്‍ സ്വലാഹി, ഡോ.സി.പി അബ്ദുള്ള ബാസില്‍, അഡ്വ. പി.ഒ ഫസീഹ്, ഡോ.ഷഹബാസ് കെ അബ്ബാസ്, ഡോ.മുഹമ്മദ് റോഷന്‍, ഡോ.മുഹമ്മദ് കുട്ടി കണ്ണിയന്‍ എന്നിവര്‍ പ്രസംഗിക്കും.

12ന് രാവിലെ 7.30 മുതല്‍ ‘ഫ്‌ലോററ്റ്‌സ്’ വേദിയില്‍ നടക്കുന്ന സമ്മേളനം വിസ്ഡം വിമന്‍ സംസ്ഥാന പ്രസിഡന്റ് സഹ്റ സുല്ലമിയ്യ ഉദ്ഘാടനം ചെയ്യും. വിസ്ഡം ഗേള്‍സ് സംസ്ഥാന പ്രസിഡന്റ് എം.നുബ്ല അധ്യക്ഷത വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി മുഖ്യാതിഥിയാകും.

വിവിധസെഷനുകളില്‍ എന്‍ഡവര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഫൗണ്ടര്‍ ഡോ. റുക്സാന അഫ്രീന്‍ മുഹമ്മദ്, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സെക്രട്ടറി ഡോ. ആബിദ ഫാറൂഖി, എക്സ് ആന്റ് വൈ ലേര്‍ണിംഗ് സി.ഇ.ഒ. സി. മുഹമ്മദ് അജ്മല്‍, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിന്‍ സലീം, അഡ്വ. നജ്മ തബ്ഷീറ, ഹംസ മദീനി, സി.പി ഹംദ, പി.ഹംസക്കുട്ടി സലഫി, ഡോ. റസീല, റോസിന്‍ അബ്ദുല്‍ കരീം, ശിഹാബ് എടക്കര, വിസ്ഡം ഗേള്‍സ് സംസ്ഥാന പ്രസിഡന്റ് ഹനീന ടി.കെ, സെക്രട്ടറി ഫാത്തിമ ഫഹ്‌മി, വഫ ഷെറി, ഡോ. ഫില്‍ദ ടി.കെ, ഹിബ ഹാരിസ്, വിസ്ഡം വിമന്‍ പാലക്കാട് പ്രസിഡന്റ് ടി.കെ. സലീന, ശിഫ ഹാരിസ് എന്നിവര്‍ പ്രഭാഷണം നടത്തും.

12ന് (ശനി) രാവിലെ 7 മുതല്‍ ‘ഗ്ലോബല്‍’ വേദിയില്‍ നടക്കുന്ന പഠന ക്യാമ്പ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി നബീല്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. സുജൈദ് അധ്യക്ഷത വഹിക്കും.

വിവിധ സെഷനുകളില്‍ വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സമീല്‍ ഹസന്‍, എസ്. അല്‍അമീന്‍, ഹിഷാം ഹസന്‍, സജ്ജാദ് ബിന്‍ അബ്ദുറസാഖ്, ഷംജാസ് കെ. അബ്ബാസ്, സി. മുഹമ്മദ് അജ്മല്‍, യാമിന്‍ നസാന്‍, കലീം മഹ്‌മൂദ് സയ്യിദ്, പ്രൊഫ. അച്യുതശങ്കര്‍ എസ്. നായര്‍, മുബാറക് ബിലാല്‍, ഫാലിഹ് സിയാദ്, അബ്ദുല്‍ ഹമീദ് പറപ്പൂര്‍, ടി.ടി. ജഹ്ഫര്‍, ത്വാഹ റഷാദ്, മുഹമ്മദ് ബിന്‍ ശാക്കിര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

13 ന് (ഞായര്‍) രാവിലെ 7 ന് ‘പ്രൈം’ വേദിയില്‍ നടക്കുന്ന വിവിധ സെഷനുകളില്‍ വി.കെ ശ്രീകണ്ഠന്‍ എംപി, കെ.പി.നൗഷാദലി എം.എല്‍.എ, ജാമിഅഃ അല്‍ ഹിന്ദ് ഡയറക്ടര്‍ ഫൈസല്‍ മൗലവി, വിസ്ഡം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മാലിക് സലഫി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് ടി.മുഹമ്മദ് ഷമീല്‍, ജനറല്‍ സെക്രട്ടറി സഫ്വാന്‍ ബറാമി അല്‍ ഹികമി, സി.പി സലീം, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബിന്‍ സലീം, മൃതുല്‍ എം മഹേഷ് എന്നിവര്‍ പ്രഭാഷണം നടത്തും.

ഞായര്‍ രാവിലെ 9 ന് ‘ഗ്ലോബല്‍’ വേദിയില്‍ നടക്കുന്ന വിവിധ സെഷനുകളില്‍ നിഷാദ് സ്വലാഹി, കലീം മഹ്‌മൂദ് സയ്യിദ്, ഡോ. മുഹമ്മദ് മുബഷിര്‍, അസ്ഹര്‍ അബ്ദുറസാഖ്, ശദീദ് ഹസന്‍, ഡോ. മുഹമ്മദ് റോഷന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.

ഉച്ചക്ക് 12 മണിക്ക് നടക്കുന്ന പ്രോഫ്‌കോണ്‍ സമാപന സമ്മേളനം വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സെക്രട്ടറി റിഷാദ് അല്‍ ഹികമി അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ.എന്‍ ഷംസുദ്ധീന്‍ മുഖ്യാതിഥിയാകും. വിസ്ഡം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തും.

വിസ്ഡം വൈസ് പ്രസിഡന്റ് പി.കെ ശരീഫ് ഏലാങ്കോട്, സെക്രട്ടറി നാസിര്‍ ബാലുശ്ശേരി, വിസ്ഡം യൂത്ത് ജനറല്‍ സെക്രട്ടറി ഡോ.വി.പി ബഷീര്‍, നുസ്ഹാന്‍ രണ്ടത്താണി എന്നിവര്‍ പ്രഭാഷണം നടത്തും.

അഞ്ച് വേദികളില്‍ സംഘടിപ്പിക്കുന്ന പ്രോഫ്കോണ്‍ വര്‍ക്ക് ഷോപ്പുകള്‍ക്ക് ഒ.പി ഫവാസ് നദീം അബ്ദുള്ള, ടി.ടി. ജഅ്ഫര്‍, അര്‍ഷദ് അല്‍ ഹിക്കമി, ശമീര്‍ മദീനി, ഹംസ ശാകിര്‍ അല്‍ ഹികമി, ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍, നൂറുദ്ധീന്‍ മദീനി, അബ്ദുറഹ്‌മാന്‍ ചുങ്കത്തറ, അഡ്വ. പി.ഒ. ഫസീഹ്, മുഹമ്മദ് അലവി, ഷിഫ അബ്ദുല്‍ ഗഫൂര്‍, എന്‍.വി. അഫ്രീന്‍, അമേയ സാഹിര്‍, ഹന വഖയില്‍, തസ്‌നീം ശിഹാബുദ്ധീന്‍, ജുമാന ഷെബിന്‍, നൈല നജീബ് എന്നിവര്‍ നേതൃത്വം നല്‍കും.

സമ്മേളനത്തോട് അനുബന്ധിച്ച് കരിയര്‍ ക്ലബ്ബുകളും, ഗൈഡന്‍സ് സെന്ററുകളും, പാനല്‍ ചര്‍ച്ചകളും, തുറന്ന സംവാദങ്ങളും, ക്യാമ്പസ് കോണ്‍ക്ലേവുകളും, ദേശീയ വിദ്യാര്‍ത്ഥി സംഗമങ്ങളും, ഗ്ലോബല്‍ മീറ്റുകളും സംഘടിപ്പിച്ചു.

സമ്മേളന പ്രചാരണാര്‍ത്ഥം ഡല്‍ഹി, ബാംഗ്ലൂര്‍, മംഗലാപുരം, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളിലും, ഓണ്‍ലൈനില്‍ ഗ്ലോബല്‍ തലങ്ങളിലും, സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രമുഖ പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും ‘സ്പാര്‍ക്ക്’ പ്രീ കോണ്‍ഫറന്‍സ് മീറ്റുകള്‍ പൂര്‍ത്തിയായി. പ്രധാന ക്യാമ്പസുകളും, അങ്ങാടികളും കേന്ദ്രീകരിച്ച് ‘ക്യാമ്പസ് സഫാരി’ വാഹന സന്ദേശ പ്രചാരണം, സന്ദേശ രേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനങ്ങള്‍, നേതൃസംഗമങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സഫ്വാന്‍ ബറാമി അല്‍ ഹികമി ജനറല്‍, സെക്രട്ടറി, വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, സി.വി കാബില്‍ ട്രഷറര്‍, ഉമര്‍ അമീര്‍ സെക്രട്ടറി, ബി.വി മുഹമ്മദ് അഷ്റഫ് എക്‌സിക്യൂട്ടീവ് മെമ്പര്‍, കെ.വി മുഹമ്മദ് ഷുഹൈബ് മീഡിയ കണ്‍വീനര്‍ പങ്കെടുത്തു.

 

 

വിസ്ഡം സ്റ്റുഡന്റ്സ് 30-ാമത് പ്രോഫ്‌കോണ്‍ 11 മുതല്‍ വാളയാറില്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *