കോഴിക്കോട്: മലയാള കലാ സാഹിത്യവേദി സംസ്ഥാന കണ്വെന്ഷന്, സര്‍ഗ്ഗോല്‍സവം 5ന് (ശനി) കാലത്ത് 10 മണി മുതല്‍ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനാല് ജില്ലകളിലെ വേദിയുടെ അംഗങ്ങളും, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. സംസ്ഥാന കണ്വെന്ഷന് റവന്യൂ മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സര്‍ഗോല്‍സവം പ്രശസ്ത കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന് ലിജീഷ് കുമാര്‍ മുഖ്യാതിഥിയായി സംബന്ധിക്കും. വേദിയുടെ പ്രഥമ പുരസ്ക്കാര ദാനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും. വിനോദ് വൈശാഖിക്ക് സാഹിത്യ പുരസ്ക്കാരവും, വിനോദ് കോവൂരിന് കലാരത്ന പുരസ്ക്കാരവും സമ്മാനിക്കും.
വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും. മാധ്യമരംഗത്തെ പ്രവര്‍ത്തനം പരിഗണിച്ച് വി.കെ.രഘു(ദേശാഭിമാനി), ഇ.പി.മുഹമ്മദ്(സുപ്രഭാതം) എന്നിവര്‍ക്ക് മാധ്യമ പ്രതിഭാ പുരസ്ക്കാരം നല്‍കും. സര്‍ഗ്ഗോത്സവ വേദിയില്‍വെച്ച് മലയാള കലാ സാഹിത്യവേദിയിലെ അംഗങ്ങളുടെ കഥ, കവിത, ലേഖനം എന്നി ഉള്‍പ്പെടുന്ന പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് രഞ്ജിത്ത് എസ് കരുണ്‍, ജന.സെക്രട്ടറി അജികുമാര്‍ പനമരം, ഷെഫി സലാം, ചിത്ര രമേശ്,റിജീഷ് ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
മലയാള കലാ സാഹിത്യവേദി സംസ്ഥാന കണ്വെന്ഷന് – സര്‍ഗ്ഗോല്‍സവം 5ന്
