കോഴിക്കോട്: ജില്ലയില്‍ ജില്ലാ ഭരണ കൂടത്തിന്റെ സഹായത്തോടെ തദ്ദേശസ്വയം ഭരണ വകുപ്പ് നടപ്പിലാക്കുന്ന മാലിന്യ സംസ്‌ക്കരണ മേഖലയിലെ നൂതന എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനമായ ഓപ്പറേഷന്‍ ഹോട്ട് സ്‌പോട്ടിന്റെ ഭാഗമായി ജില്ലയില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി. മാലിന്യകൂമ്പാരങ്ങളായതും, സ്ഥരിമായി മാലന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലും അശാസ്ത്രിയമായ മാലിന്യം സംസ്‌കരണം നടത്തുന്ന സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. 775 എണ്ണം പരിശോധിച്ചതില്‍ 6,65000(ആറ് ലക്ഷത്തി അറുപത്തിയ്യായിരം)രൂപ പിഴ ചുമത്തി. പിഴവ് കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പൊതു സ്ഥലങ്ങളില്‍ നിന്ന് 12 ടണ്‍ മാലിന്യം സംസ്‌ക്കരിച്ചു. മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വാര്‍ റൂം പോര്‍ട്ടലില്‍ രേഖപ്പെടുത്തിയാണ് തുടര്‍ നടപടി സ്വീകരിക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌ക്കരണം ഉറപ്പാക്കുന്നതിനും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കുന്നതിനും വേണ്ടിയാണ് ജില്ലയില്‍ ഓപ്പറേഷന്‍ ഹോട്ട്‌സ്‌പോട്ട് ക്യാമ്പയിന്‍ കഴിഞ്ഞ ദിവസം തുടക്കമിട്ടത്.
കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ മാനഞ്ചിറ ഫ്രീഡം സ്‌ക്വയറിന് സമീപത്തുള്ള 15 മീറ്റര്‍ നീളവും 5മീറ്റര്‍ വീതിയുമുള്ള മാലിന്യം കുമ്പാരം ഹോട്ട് സ്‌പോട്ട് ആയി കണ്ടെത്തി, 24മണിക്കൂറിനകം മാലിന്യം നീക്കം ചെയ്യന്ന പ്രവൃത്തി മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു, ജോയിന്റ് ഡയറക്ടര്‍ എന്‍ കെ ഹരീഷ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജീവന്‍, ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ മുനവ്വര്‍ റഹ്‌മാന്‍ ,ക്ലീന്‍ സിറ്റി മാനേജര്‍ കെ. ദിലീപ് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍. ടി. ഷാഹുല്‍ ഹമീദ് , കോര്‍പറേഷനിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മിട്ടായിതെരുവിലെ വ്യാപാരികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഓപ്പറേഷന്‍ ഹോട്ട് സ്‌പോട്ടിന്റ ഭാഗമായി 20 ന് വന്‍കിട മാലിന്യ ഉല്‍പ്പാദക സ്ഥാപനങ്ങളിലും 22 ന് സ്ഥാപനങ്ങളിലെ വാട്ടര്‍ ടാങ്കുകളും പരിശോധന നടത്തുന്നതാണ്. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളും സ്ഥാപനങ്ങളിലെ ഉടമസ്ഥരും സഹകരിക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് ജോയിന്റ് ഡയറക്ടര്‍ എന്‍കെ. ഹരീഷ് അഭ്യര്‍ത്ഥിച്ചു.
‘ഓപ്പറേഷന്‍ ഹോട്ട് സ്‌പോട്ട്”
കോഴിക്കോട് ജില്ലയില്‍ വ്യാപക പരിശോധന
