കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സാവിത്രി ദേവി സാബു മെമ്മോറിയല്‍ വുമണ്‍സ് കോളേജില്‍ ബിവോക് ഓര്‍ഗാനിക് ഫാമിങ് ബിരുദ കോഴ്സുകള്‍ ആരംഭിച്ചതായി കോളേജ് ചെയര്മാന് അലോക് കുമാര്‍ സാബുവും, പ്രിന്‍സിപ്പല്‍ ഡോ.ശ്രീകലയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 24 സീറ്റാണുള്ളത്. പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സിന് ചേരാം. സെപ്തംബര്‍ 5 വരെ അഡ്മിഷന് അപേക്ഷിക്കാവുന്നതാണ്. 4 വര്‍ഷമാണ് കോഴ്സിന്റെ കാലാവധി.
വാര്‍ത്താസമ്മേളനത്തില്‍ വൈസ്ചെയര്‍മാന്‍ സഞ്ചീവ് സാബു, എച്ച് ഒ ഡി പത്മാവതി, ഡോ.അമ്പിളി രവീന്ദ്രന് എന്നിവരും പങ്കെടുത്തു.
