സംഘടനയുടെ പേരില്‍ വ്യാജ വാര്‍ത്ത, നിയമ നടപടി സ്വീകരിക്കും; ആള്‍ കേരള സോ മില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷന്‍

സംഘടനയുടെ പേരില്‍ വ്യാജ വാര്‍ത്ത, നിയമ നടപടി സ്വീകരിക്കും; ആള്‍ കേരള സോ മില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷന്‍

കോഴിക്കോട്: മില്ലുടമകളില്‍ നിന്ന് ഒടിപി വാങ്ങിക്കേണ്ടതില്ല എന്ന ഹൈക്കോടതിയുടെ സ്‌റ്റേ ഓര്‍ഡര്‍ നിലനില്‍ക്കുമ്പോള്‍,(അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മദാരി ഷൗക്കത്തലി ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയിലാണ് സ്‌റ്റേ ലഭിച്ചത്) മില്ലുടമകളില്‍ നിന്ന് ഒടിപി വാങ്ങുന്നത് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങിയെന്ന തെറ്റായ വാര്‍ത്ത, ആള്‍കേരള സോ മില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന കമ്മറ്റിയുടെ വ്യാജ ലെറ്റര്‍പാഡുണ്ടാക്കി മീഡിയകളില്‍ വാര്‍ത്ത നല്‍കിയ സലാഹുദ്ദീന്‍ എന്ന വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് കെ.സി.എന്‍ അഹമ്മദ്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വിഷയം മുഖ്യമന്ത്രിയേയും, വനം വകുപ്പ് മന്ത്രിയേയും രേഖാമൂലം അറിയിച്ചതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. ഹൈക്കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം മാത്രമേ തീരുമാനം എടുക്കൂ എന്ന് സിസിഎഫ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അയ്യായിരത്തോളം വരുന്ന മില്ലുടമകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതില്‍ ആരും വഞ്ചിതരാവരുതെന്നവര്‍ അഭ്യര്‍ത്ഥിച്ചു. ഒടിപി പിന്‍വലിച്ചത് സംബന്ധിച്ചുള്ള നിയമ നടപടികളുമായി സംഘടന മുന്നോട്ട്‌പോകും. സംഘടനയുടെ പേരില്‍ വ്യാജമായി കാര്യങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ഉസ്സൈന്‍ ഹാജി, സംസ്ഥാന സെക്രട്ടറിമാരായ മദാരി ഷൗക്കത്തലി, ഷൈജല്‍ വയനാട്, സെക്രട്ടറിയേറ്റ് മെമ്പര്‍ പി.എം.അഷ്‌റഫ് എന്നിവരും പങ്കെടുത്തു.

 

 

സംഘടനയുടെ പേരില്‍ വ്യാജ വാര്‍ത്ത, നിയമ നടപടി സ്വീകരിക്കും; ആള്‍ കേരള സോ മില്‍ ആന്റ് വുഡ് ഇന്‍ഡസ്ട്രീസ് ഓണേഴ്‌സ് അസോസിയേഷന്‍

Share

Leave a Reply

Your email address will not be published. Required fields are marked *