മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി എം.എസ് ധോണി

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി എം.എസ് ധോണി

കോഴിക്കോട്: മലബാര്‍ഗോള്‍ഡ് & ഡയമണ്ട്സ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്ക്യാപ്റ്റന്‍ എം. എസ്. ധോണിയെ ബ്രാന്‍ഡ് അംബാസഡറായി നിയോഗിച്ചു. കമ്പനി ഉയര്‍ത്തിപ്പിടിക്കുന്ന റെസ്പോസിബിള്‍ ജ്വല്ലര്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കി എം.എസ് ധോണിയുമായി ദീര്‍ഘകാല പങ്കാളിത്തത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്.

ഉപഭോക്താക്കള്‍ ഇന്ന് സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ബിസിനസ്സിന്റെ ഓരോ ഘട്ടത്തിലും ഉത്തരവാദിത്ത രീതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എം.എസ് ധോണി മലബാര്‍ഗോള്‍ഡ്& ഡയമണ്ട്സ് ബ്രാന്‍ഡ് അംബാസഡറായത്. ഉപഭോക്താക്കള്‍ ആഭരണങ്ങള്‍ വാങ്ങുന്നത് പൂര്‍ണ വിശ്വാസത്തോടും ഉത്തരവാദിത്തത്തോടും കൂടിയായിരിക്കണമെന്ന ബ്രാന്‍ഡിന്റെ നിലപാടാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

ആഭരണങ്ങളുടെവില നിര്‍ണ്ണയത്തിലെ സുതാര്യത, 100 ശതമാനം എച്ച് യുഐഡി ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങള്‍, ശാസ്ത്രീയവും സുതാര്യവുമായ 28 തരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയമാക്കി ഗുണമേന്‍മ ഉറപ്പു വരുത്തിയ പ്രകൃതിദത്ത ഡയമണ്ടുകള്‍, ഉത്തരവാദിത്ത ഉറവിടങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണ ശേഖരണം, ന്യായമായവില, ബൈബാക്ക് പോളിസി, ആഭരണങ്ങള്‍ക്ക് ആജീവനാന്ത പരിരക്ഷ, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ്, മികച്ച മൂല്യം ഉറപ്പാക്കിക്കൊണ്ട് ആഭരണങ്ങള്‍ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ മലബാര്‍ ഗോള്‍ഡ് ഉറപ്പ് നല്‍കുന്നു.

ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന കായികതാരങ്ങളില്‍ ഒരാളായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഐ.സി.സിയുടെ മൂന്ന് വൈറ്റ്-ബോള്‍ ടൂര്‍ണമെന്റുകളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഏക ക്യാപ്റ്റനാണ്. 33 വര്‍ഷത്തിലേറെയായി മലബാര്‍ഗോള്‍ഡ്& ഡയമണ്ട്സ് പുലര്‍ത്തുന്ന മൂല്യങ്ങളോട് ആഭിമുഖ്യമുള്ളതിനാലാണ് കമ്പനിയുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തം യാഥാര്‍ത്ഥ്യമായത്.

ഉപഭോക്താക്കള്‍ അവര്‍ തിരഞ്ഞെടുക്കുന്ന ബ്രാന്‍ഡുകളില്‍ നിന്ന് മികച്ച ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം സുതാര്യതയും വിശ്വാസ്യതയും പ്രതീക്ഷിക്കുന്നുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. സത്യസന്ധത, അച്ചടക്കം, സ്ഥിരതയാര്‍ന്ന പ്രകടനം എിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ബഹുമാനവും വിശ്വാസവും നേടിയവ്യക്തിയാണ് എം. എസ്. ധോണി. അദ്ദേഹത്തെ മലബാര്‍കുടുംബത്തിലേക്ക്സ്വാഗതംചെയ്യുതില്‍ ഞങ്ങള്‍ക്ക് അഭിമാനവുംസന്തോഷവുമുണ്ടെന്നും എം പി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

 

 

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി എം.എസ് ധോണി

Share

Leave a Reply

Your email address will not be published. Required fields are marked *