സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെന്‍ഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെന്‍ഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

 

പി.എന്‍.പി.അരൂര്‍

കോഴിക്കോട്: കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ലിമിറ്റഡ് (നമ്പര്‍ എഫ് 963) ഭരണസമിതിയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള സഹകരണ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2026 ജൂലൈ 7-ന് കോഴിക്കോട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇന്‍-ചാര്‍ജ് പുറപ്പെടുവിച്ച ഉത്തരവാണ് കോടതി അടിയന്തരമായി സ്റ്റേ ചെയ്തത്.
സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് ഉത്തരവിറക്കിയതെന്നും, വസ്തുതകള്‍ തെറ്റായി അവതരിപ്പിച്ചുവെന്നും (Misrepresentation of facts), കൃത്യമായ ബോധ്യത്തോടെയല്ല (Without application of mind) ഈ നടപടിയെന്നും ഉള്ള വാദങ്ങള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മതിയായ കാരണങ്ങള്‍ വ്യക്തമാക്കാതെയുള്ള ഒരു സ്വയം സംസാരിക്കാത്ത ഉത്തരവാണ് ((Non-speaking order) വകുപ്പ് പുറപ്പെടുവിച്ചതെന്ന വാദവും കോടതി വിലയിരുത്തി.

സംഘത്തില്‍ വായ്പ അനുവദിച്ചതിലും, ബൈലോ ഭേദഗതികളിലും, വിവിധ ഫണ്ടുകളുടെ വിനിയോഗത്തിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നു എന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്യാന്‍ ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടത്. അന്വേഷണത്തോട് ഭരണസമിതി സഹകരിക്കുന്നില്ലെന്നും, അതിനാല്‍ 6 മാസത്തേക്ക് അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കുന്നു എന്നുമായിരുന്നു വകുപ്പിന്റെ ഉത്തരവ്.
എന്നാല്‍, നിയമപരമായ ചട്ടങ്ങള്‍ കൃത്യമായി പാലിക്കാതെയും സ്വാഭാവിക നീതി നിഷേധിച്ചുകൊണ്ടും ധൃതിപിടിച്ച് ഇറക്കിയ ഈ സസ്പെന്‍ഷന്‍ ഉത്തരവിനാണ് ഇപ്പോള്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയേറ്റിരിക്കുന്നത്. കോടതിയുടെ സ്റ്റേ ഉത്തരവോടെ നിലവിലുള്ള ഭരണസമിതിക്ക് സംഘത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്‍ക്കാലികമായി അനുമതി ലഭിച്ചിരിക്കുകയാണ്.

 

 

 

സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം
ഭരണസമിതി സസ്പെന്‍ഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *