മലയാളി മനസ്സുമായി അനില്‍ മേനോന്‍ ബഹിരാകാശത്തേക്ക്

മലയാളി മനസ്സുമായി അനില്‍ മേനോന്‍ ബഹിരാകാശത്തേക്ക്

           മലയാളികളായ 3.62കോടി ജനങ്ങള്‍ക്ക് അഭിമാനമായി മലയാളി വേരുകളുള്ള അനില്‍ മേനോന്‍ ബഹിരാകാശ യാത്രക്ക് ഒരുങ്ങുകയാണ്. ഒറ്റപ്പാലത്തുകാരനായ ശങ്കരന്‍ മേനോന്റെ മകനാണ് അമേരിക്കന്‍ പൗരത്വമുള്ള അനില്‍ മേനോന്‍. ബഹിരാകാശ സാധ്യതയെക്കുറിച്ചും, യാത്രയെക്കുറിച്ചും സ്വപ്‌നം കാണുന്ന കേരളീയ യുവ ജനതയ്ക്ക് പ്രചേദനമാണ് അനില്‍ മേനോന്‍. 14ന് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 8.17ന് ഖസാക്കിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് റോസ്‌കോസ്‌മോസ് സോയൂസ് എം.എസ്.29 എന്ന പേടകത്തിലാണ് അനില്‍ മേനോന്‍ ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രഥമന ബഹിരാകാശ യാത്രയാണിത്. 2027 ഏപ്രിലാണ് മടക്കം. ഓരോ ബഹിരാകാശ യാത്രയും ശാസ്ത്രത്തിന്റെ കുതിപ്പാണ്. ഈ യാത്രകളിലെല്ലാം ലക്ഷ്യമിടുന്നത്.മനുഷ്യ ജീവിതങ്ങളുടെ അഭിവൃദ്ധിക്കാവശ്യമായ ഗവേഷണങ്ങളാണ്. അനില്‍ മേനോനും സംഘവും പ്രധാനമായും കേന്ദ്രീകരിക്കുന്നത് അതിവേഗ കമ്പ്യൂട്ടറുകള്‍ക്കാവശ്യമായ സെമി കണ്ടക്ടര്‍ ക്രിസ്റ്റലുകളെക്കുറിച്ചും, വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളും പഠന വിധേയമാക്കുകയാണ്. ബഹിരാകാശ യാത്രകള്‍ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ഭൂമി ഉള്‍ക്കൊള്ളുന്ന പ്രപഞ്ചങ്ങളുടെ രഹസ്യങ്ങളുടെ ഉള്ളറകള്‍ തേടിയുള്ള യാത്രകളാണ്. ഈ യാത്രകളിലെ ശ്രദ്ധേയമായ ചുവട് വെപ്പാണ് അനില്‍ മേനോനും സംഘവും നടത്തുന്നത്. അനില്‍ മേനോന്റെ ഭാര്യ അന്ന സ്‌പേസ് എക്‌സില്‍ എഞ്ചിനീയറും ബഹിരാകാശ യാത്രികുമാണ്. ഇന്ത്യക്കഭിമാനമുയര്‍ത്തി രാകേശ് ശര്‍മ്മയും ശുഭാംശു ശുക്ലയുമാണ് ഇതിനു മുന്‍പ് ബഹിരാകാശത്ത് എത്തിയത്. ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെ ബഹിരാകാശ യാത്രയും നമുക്ക് ഏറെ ആഹ്ലാദം പകര്‍ന്നിരുന്നു. ബഹിരാകാശത്ത് അനന്ത സാധ്യതകളുണ്ടെന്നും ഭാവിയില്‍ മനുഷ്യ സമൂഹത്തിന്റെ മുന്നേറ്റത്തില്‍ ബഹിരാകാശ ഗവേഷണം അനിവാര്യമാണെന്നും ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശ സാധ്യതകളിലൂടെ മുന്നേറിയ രാജ്യമാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ കരുത്ത് പകരാന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ എസ് ആര്‍ ഒ ഉണ്ട്. ഐ എസ് ആര്‍ ഒ നടത്തിയ ചന്ദ്രയാന്‍ ദൗത്യം വലിയ വിജയമായിരുന്നു. നമ്മുടെ യുവ തലമുറ ബഹിരാകാശ സാധ്യതകളെക്കുറിച്ച് പഠിക്കുകയും പ്രതീക്ഷാ നിര്‍ഭരമായ ഒരു സമൂഹമായി വളര്‍ന്നു വരികയും വേണം. അതിനു പ്രചോദനം നല്‍കുന്നതാണ് അനില്‍ മേനോന്റെ ബഹിരാകാശ ദൗത്യം. അദ്ദേഹത്തിന് നമുക്ക് മഗളാശംസകള്‍ നേരാം.

മലയാളി മനസ്സുമായി അനില്‍ മേനോന്‍ ബഹിരാകാശത്തേക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *