കോഴിക്കോട് : കോഴിക്കോട് ഇഎംഎസ് സ്മാരക സഹകരണ പരിശീലന കോളേജില്‍ നിന്നും കേരള സംസ്ഥാന സഹകരണ സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡിലേക്ക് സ്ഥലം മാറ്റം ലഭിച്ച സഹകരണ സംഘം ഡെപ്പ്യൂട്ടി രജിസ്ട്രാര്‍ എ.പി.നൗഷാദിന് എച്.ഡി.സി, ജെ.ഡി.സി പ്ലാനിംഗ് ഫോറം നേതൃത്വത്തില്‍ സ്‌നേഹോപഹാരം കൈമാറി. എച്ഡിസി പ്രിന്‍സിപ്പാള്‍ പി.കെ.ബിന്ദു യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എച്ഡിസി പ്ലാനിംഗ് ഫോറം കണ്‍വീനര്‍ അര്‍ച്ചന അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ഫോറം അംഗങ്ങള്‍ സ്‌നേഹോപഹാരം കൈമാറി. ജെഡിസി പ്ലാനിംഗ് ഫോറം കണ്‍വീനര്‍ സി.സി.അമിത്, അധ്യാപകരായ കെ.കെ.രമ, കെ.സുധാകരന്‍, വി.കെ.എം.ചന്ദ്രന്‍, കെ.സന, പി.പി.ബിനീഷ, സബീഹ ഷംസുദ്ദീന്‍ , യു.കെ.അനശ്വര, ജെഡിസി പ്ലാനിങ് ഫോറം ജോയിന്റ് കണ്‍വീനര്‍ എം.കെ.മുഹമ്മദ് അനീസ്, ട്രഷറര്‍ അബ്ദുള്‍ ജലീല്‍, വി.ജാനിഫ്, എന്‍.പി.ബാസിത്ത്, അഷിത, രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു.
സ്‌നേഹോപഹാരം കൈമാറി
