ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്

ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ സ്മരണാര്‍ത്ഥം മലയാള സാഹിത്യപഥം ഏര്‍പ്പെടുത്തിയ ഉറൂബ് പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്. ‘മഴപ്പാതകള്‍’ എന്ന കഥാസമാഹാരമാണ് ഷിബുദാസ് വേങ്ങേരിയെ ഉറൂബ് കഥാപുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.10,001 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം 12ന് (ഞായറാഴ്ച) കാലത്ത് 11 മണിക്ക് പൊന്നാനി എം.ഐ.ട്രെയിനിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉറൂബ് സ്മൃതി സാഹിത്യ സമ്മേളനത്തില്‍ വെച്ച് സമ്മാനിക്കും. ഇ.ആര്‍.ഉണ്ണി, പി.ടി.നിസാര്‍, നിര്‍മ്മല അമ്പാട്ട് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.സാഹിത്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നും വിരമിച്ച ഷിബുദാസ് വേങ്ങേരി കോഴിക്കോട് ജില്ലയിലെ വേങ്ങേരി സ്വദേശിയാണ്. ഇപ്പോള്‍ ചേളന്നൂരിലാണ് സ്ഥിരതാമസം.

 

ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്

 

Share

Leave a Reply

Your email address will not be published. Required fields are marked *