HEALTH: എസ്എംഎ വിവാദം; മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്

HEALTH: എസ്എംഎ വിവാദം; മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്

എസ്എംഎ വിവാദം; മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മരുന്ന് പരീക്ഷണ വിവാദത്തിന് പിന്നാലെ എസ്എംഎ ബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യവകുപ്പ്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ നിന്ന് മരുന്ന് ലഭിച്ച ആറ് കുട്ടികളുടെ രക്ഷിതാക്കളോടാണ് ഇത് തിരികെ എത്തിക്കാന്‍ നിര്‍ദേശിച്ചത്. സാമ്പിള്‍ മരുന്നുകള്‍ ആയതുകൊണ്ടാണ് തിരികെ വാങ്ങുന്നതെന്നും പുതിയ മരുന്നിന്റെ സ്റ്റോക്ക് എത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

മരുന്നിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ അടിയന്തര നടപടി. എന്നാല്‍, ഇന്ത്യന്‍ നിര്‍മ്മിത എസ്എംഎ മരുന്ന് വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം. സ്‌പൈനല്‍ മസ്‌ക്കുലാര്‍ അട്രോഫി ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് വിദേശനിര്‍മ്മിത മരുന്ന് ആയിരുന്നു നല്‍കിയിരുന്നത്.

ഇതിന് 5 ലക്ഷത്തോളം രൂപയാണ് വില വരുന്നത്. ഒരു ഡോസിന് ലക്ഷക്കണക്കിന് രൂപ വില വരുന്നതിനാല്‍ സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന് പകരമായാണ് ഇന്ത്യന്‍ നിര്‍മിത മരുന്ന് വിതരണം ചെയ്യാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

സംസ്ഥാനത്ത് എസ്എംഎ ബാധിതരായ 108 കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കെയര്‍ പദ്ധതി പ്രകാരം മരുന്ന് സൗജന്യമായി നല്‍കുന്നുണ്ട്. വിദേശനിര്‍മിത മരുന്നിന് പകരമായി നാട്‌കോ ഫാര്‍മ വികസിപ്പിച്ച ഇന്ത്യന്‍ നിര്‍മിത ജനറിക് മരുന്ന് വിതരണം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. മരുന്നിന്റെ ലേബലില്‍ ‘ഡോക്ടേഴ്‌സ് സാമ്പിള്‍’ എന്ന് രേഖപ്പെടുത്തിയതാണ് രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *