തെക്കേപ്പുറത്തേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കണം

കോഴിക്കോട്: നഗരത്തിലെ ജനസാന്ദ്രതയേറിയ തെക്കേപ്പുറം മേഖലയിലേക്ക് അടിയന്തരമായി കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കണമെന്ന് പുത്ര റസിഡന്‍സ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.നിലവില്‍ തെക്കേപ്പുറം പ്രദേശത്ത് പൊതുഗതാഗത സൗകര്യങ്ങള്‍ വളരെ പരിമിതമാണെന്നും, കുറ്റിച്ചിറ, ഫ്രാന്‍സിസ് റോഡ്,കുണ്ടുങ്ങല്‍, മുഖദാര്‍, കോതി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്കായി നാട്ടുകാര്‍ വലിയ പ്രയാസം നേരിടുകയാണെന്നും ഈ മേഖലകളെ ബന്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും, തൊഴിലാളികള്‍ക്കും വയോജനങ്ങള്‍ക്കും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘പ്രിയദര്‍ശിനി’ പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് യാത്രാസൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും പുതിയ സര്‍വ്വീസ് സഹായകരമാകുമെന്നും തെക്കേപ്പുറം മേഖലയിലേക്ക് ഉടന്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് അനുവദിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

2026-27 വര്‍ഷത്തെ ഭാരവാഹികളായി ഇസ്ഹാഖ് കെ വി പ്രസിഡന്റ്, കെ. അബ്ദുല്‍ ലത്തീഫ്, കെ.വി. ബഷീര്‍ അഹമ്മദ് വൈസ് പ്രസിഡന്റുമാര്‍. ഡി.വി. റഫീഖ് ജനറല്‍ സെക്രട്ടറി, കെ. കുഞ്ഞു, എന്‍. റഫീഖ് സെക്രട്ടറിമാര്‍, കെ.വി. മുഹമ്മദ് ബഷീര്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രദേശത്തിന്റെ വികസനത്തിനും പൊതുജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, മുന്‍ഗണന നല്‍കുമെന്നും, ഓപറേഷന്‍ തൂഫാന് എല്ലാ വിധ സഹകരണവും, പിന്തുണയും
ഉണ്ടാകുമെന്നും പുതിയ ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു.

 

 

തെക്കേപ്പുറത്തേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിക്കണം

 

Share

Leave a Reply

Your email address will not be published. Required fields are marked *