ഓട്ടോഗ്രാഫ് 96′: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് 96-98 പ്രീഡിഗ്രി ബാച്ച് ഒത്തുചേരല്‍ ജൂലായ് 12ന്

ഓട്ടോഗ്രാഫ് 96′: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് 96-98 പ്രീഡിഗ്രി ബാച്ച് ഒത്തുചേരല്‍ ജൂലായ് 12ന്

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ 1996-1998 കാലഘട്ടത്തിലെ പ്രീഡിഗ്രി ബാച്ച് വിദ്യാര്‍ത്ഥികള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തുചേരുന്നു. ‘ഓട്ടോഗ്രാഫ് ’96’ (Autograph ’96) എന്ന് പേരിട്ടിരിക്കുന്ന ഈ പുനഃസമാഗമം ജൂലൈ 12 ഞായറാഴ്ച രാവിലെ 9:30 മുതല്‍ വൈകീട്ട് 5:00 മണി വരെ കോളേജ് കാമ്പസില്‍ വെച്ച് നടക്കും.
ഒത്തുചേരലിന്റെ ഔദ്യോഗിക ഉദ്ഘാടനം കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ ഡോ. എസ് ജയശ്രീ നിര്‍വഹിക്കും. പഴയകാല സൗഹൃദങ്ങള്‍ പുതുക്കാന്‍ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഈ ബാച്ചില്‍ പഠിച്ചിരുന്ന പലരെയും ഇനിയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍, ബാച്ച്‌മേറ്റ്‌സ് എല്ലാവരും എത്രയും വേഗം ഈ കൂട്ടായ്മയുടെ ഭാഗമാകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യാനും, കൂടെ പഠിച്ചവരുമായി കണക്ട് ആകാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി ‘Autograph 96’ എന്ന് ടൈപ്പ് ചെയ്ത് താഴെ പറയുന്ന നമ്പറുകളില്‍ വാട്‌സാപ്പ് ചെയ്യേണ്ടതാണ്:
വിപിന്‍ നാഥ്: +91 7507327540
ജംഷി: +91 9747325328

 

ഓട്ടോഗ്രാഫ് 96′: ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്
കോളേജ് 96-98 പ്രീഡിഗ്രി ബാച്ച് ഒത്തുചേരല്‍ ജൂലായ് 12ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *