ഇന്ത്യന്‍ കൈറ്റ് ടീം അംഗങ്ങള്‍ കേരള ഗവര്‍ണറുമായി കൂടികാഴ്ച നടത്തി

ഇന്ത്യന്‍ കൈറ്റ് ടീം അംഗങ്ങള്‍ കേരള ഗവര്‍ണറുമായി കൂടികാഴ്ച നടത്തി

കോഴിക്കോട്: 2026 ജൂലൈ 2 മുതല്‍ 14 വരെ നടക്കുന്ന ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ എയറോ സ്‌പോര്‍ട്‌സ് – കൈറ്റ് ഫെസ്റ്റിവല്‍-ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യയെ പ്രധിനിധീകരിക്കുന്ന ഇന്ത്യന്‍ കൈറ്റ് ടീം അംഗങ്ങള്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി തിരുവനന്തപുരം ലോക് ഭവനില്‍ സഹൃദ സന്ദര്‍ശനം നടത്തി.ടീം അംഗങ്ങള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങളും വിജയാശംസകളും അദ്ദേഹം നേര്‍ന്നു. ക്യാപ്റ്റന്‍ അഡ്വ. ഷമീം പക്സാന്‍, വൈസ് ക്യാപ്റ്റന്‍ ഹസന്‍ ജോഹര്‍, കൈറ്റ് ഫ്‌ളയര്‍ ദില്‍ഷാദ്, ടീം മാനേജര്‍ കമല്‍ പ്രകാശ്, ടീം കോച്ച് അബ്ദുള്ള മാളിയേക്കല്‍ എന്നിവര്‍ കൂടികാഴ്ചയില്‍ പങ്ക് ചേര്‍ന്നു.

 

 

ഇന്ത്യന്‍ കൈറ്റ് ടീം അംഗങ്ങള്‍ കേരള ഗവര്‍ണറുമായി കൂടികാഴ്ച നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *