*പ്രവാസികളോട് കടുത്ത വഞ്ചന; ബജറ്റിലെ അവഗണനയ്ക്കെതിരെ കേരള പ്രവാസി സംഘം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും

*പ്രവാസികളോട് കടുത്ത വഞ്ചന; ബജറ്റിലെ അവഗണനയ്ക്കെതിരെ കേരള പ്രവാസി സംഘം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും

*പ്രവാസികളോട് കടുത്ത വഞ്ചന; ബജറ്റിലെ
അവഗണനയ്ക്കെതിരെ കേരള പ്രവാസി സംഘം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കു

കോഴിക്കോട്: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ജീവരക്തമായ പ്രവാസി സമൂഹത്തെ പൂർണ്ണമായി അവഗണിക്കുകയും തഴയുകയും ചെയ്തുകൊണ്ട് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ കേരള പ്രവാസി സംഘം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തെ താങ്ങിനിർത്തുന്ന ഒരു ജനതയെ വെറുമൊരു “പണമയക്കുന്ന യന്ത്രം” മാത്രമായി കാണുന്ന ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാൻ സംസ്ഥാനവ്യാപകമായി ഏരിയ, ജില്ലാ കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തും

 

കേരളത്തിന്റെ വികസനത്തിൽ തുല്യ പങ്കാളിത്തമുള്ള പൗരന്മാരാണെന്ന തിരിച്ചറിവ് ഈ ബജറ്റിൽ എവിടെയും നിഴലിക്കുന്നില്ല. സംസ്ഥാനത്തിന്റെ മറ്റ് പ്രധാന വരുമാന മേഖലകളും അവയ്ക്ക് സർക്കാർ നൽകുന്ന വിഹിതവും പരിഗണനയും പ്രവാസികളുടെ കാര്യത്തിൽ ഇല്ലാതെ പോകുന്നു..

പ്രതിവർഷം ₹2.16 ലക്ഷം കോടി രൂപ നേരിട്ടും, ബാങ്കുകളിൽ ₹2.86 ലക്ഷം കോടി രൂപയുടെ നിക്ഷേപമായും നൽകി കേരളത്തിന്റെ മൊത്തം വരുമാനത്തിന്റെ (GSDP) 19.5% സംഭാവന ചെയ്യുന്ന ഏകവിഭാഗം പ്രവാസികളാണ്!
കേരളത്തിലെ വാങ്ങൽ കഴിവിനെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് പ്രവാസിക്കുണ്ട്. ഈ ഇനത്തിൽ സംസ്ഥാനത്തിന് ലഭിക്കുന്ന വലിയ തോതിലുള്ള GST വരുമാനം കൂടി കണക്കിലെടുത്താൽ, ഏറ്റവും വലിയ വരുമാന സ്രോതസ്സായ പ്രവാസി മേഖലയ്ക്ക് വേണ്ടി ഈ ബജറ്റിൽ ഒന്നുമില്ല എന്നത് ലജ്ജാകരമാണ്.

മുൻ സർക്കാരുകൾ പ്രവാസികളുടെ ക്ഷേമത്തിന് ഏതാണ്ട് 200 കോടി രൂപയോളം മാറ്റി വെച്ചിരുന്ന സ്ഥാനത്താണ് ഇന്ന് ഈ ഇരുട്ടടി.

 

പ്രവാസി ക്ഷേമനിധി ബോർഡ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് കോടികണിന് രൂപയുടെ സഹായമാണ് പ്രവാസി ക്ഷേമനിധി ബോർഡിന് സർക്കാർ നൽകിയിരുന്നത്. അതുകൊണ്ടാണ് പ്രവാസി പെൻഷനും മറ്റ് ആനൂകൂല്യങ്ങളും മുടക്കമില്ലാതെ നൽകാൻ ബോർഡിന് കഴിഞ്ഞിരുന്നത്.
2026 ഏപ്രിൽ മാസം വരെ പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻഎൽ ഡി എഫ് സർക്കാരിനും ബോർഡിനും സാധിച്ചു. യു ഡി എഫ് ഗവൺമെൻ്റ് അധികാരത്തിൽ വന്ന ആദ്യം മാസം തന്നെ പെൻഷൻ മുടങ്ങുന്ന സ്ഥിതിയാണ്. ഇത് വരെയും മെയ് മാസത്തെ പെൻഷൻ പോലും നൽകാൻ കഴിഞ്ഞിട്ടില്ല.

ഈ ബജറ്റ് വന്നാൽ പ്രവാസി ക്ഷേമനിധി ബോർഡിനെ സഹായിക്കുമെന്നും പെൻഷൻ കുടിശ്ശികയാകാതെ വിതരണം ചെയ്യുമെന്നാണ് നാം കരുതിയത്. എന്നാൽ പ്രവാസി ക്ഷേമത്തെ വെറും വാചകക്കസർത്തുകളിൽ മാത്രം ഒതുക്കി സർക്കാർ കൈമലർത്തുകയാണ്.

പ്രവാസികൾക്ക് ക്ഷേമനിധിയും പെൻഷനും നൽകുന്നത് സർക്കാരിന്റെ ഔദാര്യമല്ല, 2.16 ലക്ഷം കോടി രൂപ നാട്ടിലെത്തിക്കുന്ന പ്രവാസിയുടെ അവകാശമാണ്.

പ്രവാസികൾക്ക് ഇൻവെസ്റ്റ്‌മെന്റിനും സംരംഭങ്ങൾ ആരംഭിക്കുവാനും നിലവിൽ നിരവധി പദ്ധതികൾ നാട്ടിലുണ്ട്. അതിനെക്കുറിച്ചൊന്നും മിണ്ടാതെ, പുതിയ സംരംഭക പദ്ധതി എന്ന് പറഞ്ഞ് ബജറ്റിൽ വാചാലമാകുന്നത് പ്രവാസികളെ പറ്റിക്കാനാണ്.

ഏറ്റവും വിചിത്രവും പ്രതിഷേധാർഹവുമായ കാര്യം, ‘നോർക്ക’ എന്ന വാക്ക് പോലും ബജറ്റ് പ്രസംഗത്തിൽ ഇല്ല എന്നതാണ്! പ്രവാസികളുടെ കണ്ണീരൊപ്പുന്ന ‘സാന്ത്വനം’ ഉൾപ്പെടെ നിരവധി പ്രവാസി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന നോർക്കയ്ക്ക് ഒരു പണവും പുതുതായി നീക്കിവെച്ചിട്ടില്ല. ലോക കേരള സഭ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടും പ്രവാസി പുനരധിവാസ പദ്ധതികളോടും ഈ ബജറ്റ് പൂർണ്ണമായി മൗനം നടിക്കുന്നു.വാർത്ത സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി. സി. വി. ഇക്ബാൽ, സലിം മനാട്ട് എന്നിവർ പങ്കെടുത്തു

Share

Leave a Reply

Your email address will not be published. Required fields are marked *