പ്രവാസി സംഘം ജില്ലാ ദ്വിദിനക്യാമ്പ് ആനക്കാം പൊയിലിൽ നാള
ക്യാമ്പ് ജൂൺ 17,18 (ബുധൻ, വ്യാഴം) ആനക്കാം പൊയിൽ വാട്ടർ വൈബ്‌സ് റിസോർട്ടിൽ വെച്ച് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് പി എ മുഹമ്മദ് റിയാസ് എം എൽ എ ഉദ്‌ഘാടനം ചെയ്യും.17 ന് ആഗോളരാഷ്ട്രീയവും പ്രവാസവും എന്ന വിഷയത്തിൽ കേരളം പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂർ പി ലില്ലീസ്, പ്രവാസി സംഘടന സാധ്യതകളും സംഘാടനവും എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, പ്രവാസത്തിന്റെ പുതുവഴികൾ എന്ന വിഷയത്തിൽ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ സജീവ് കുമാർ എന്നിവർ നയിക്കുന്ന സെഷനുകൾ നടക്കും. വൈകിട്ട് സംഗീതനിശ യും കലാ പരിപാടികളും നടക്കും. 18 ന് ജില്ലാ വ്യവസായവകുപ്പ് മാനേജർ ഐ ഗിരീഷ് നയിക്കുന്ന സംരംഭകത്വമുന്നേറ്റത്തിലെ പ്രവാസി പങ്കാളിത്തം, പ്രസാദ് പി കൈതക്കൽ നയിക്കുന്ന വനിതാ സംരംഭകത്വം സാധ്യതകളും പരിമിതികളു,. സി വി ഇഖ്ബാൽ, സലിം മണാട്ട് എന്നിവർ നയിക്കുന്ന ഭാവിപ്രവർത്തന രൂപരേഖ അവതരണവും ചർച്ചയും എന്നീ സെഷനുകൾ നടക്കും. സംസ്ഥാന കമ്മിറ്റി അംഗം എം. സുരേന്ദ്രൻ ക്യാമ്പവലോകനം നടത്തും. വിവിധ ഏരിയകളിൽ നിന്നായി വനിതകളുൾപ്പെടെ 200 ഓളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
