തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ കലഹം; എംവി ഗോവിന്ദനെ മാറ്റണം, പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. ഓരോ ജില്ലകളിലേയും കമ്മിറ്റി യോഗങ്ങളിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും, ആലപ്പുഴയിലും സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം ഉണ്ടായി. ഉടുമ്പന്‍ചോലയില്‍ എംഎം മണിയെ സ്ഥാനാര്‍ത്ഥിയാക്കാത്തത് സംസ്ഥാന നേതൃത്വം ഇടപെട്ടാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാന്‍ എംഎം മണിയെ മാറ്റിയത് തിരിച്ചടിയായെന്നും വിമര്‍ശനമുണ്ടായി.

മറ്റുള്ളവര്‍ക്ക് രണ്ട് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കിയപ്പോഴും എംഎം മണിയെ തഴഞ്ഞു. ഇത് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് കാരണമായി. ഉടുമ്പന്‍ചോലയിലെ തോല്‍വിക്ക് എസ് ഐ ആര്‍ ഉം കാരണമായി. കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നതാണ് റോഷി അഗസ്റ്റിന്റെ തോല്‍വിയിലേക്ക് നയിച്ചത്. പീരുമേട്ടില്‍ ചില സിപിഐ നേതാക്കള്‍ വിട്ടു നിന്നെന്നും ജില്ലാ കമ്മിറ്റിയില്‍ പറഞ്ഞു.

അതേസമയം, സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റിയില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ച് വിടണമെന്നാണ് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയാന്‍ കാരണം കണ്ണൂര്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണ്. എംവി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യമുയര്‍ന്ന യോ?ഗത്തില്‍ പിണറായി ശൈലിക്കെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *