കോഴിക്കോട് : ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനവും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു.
ഇന്‍ഡോര്‍ സ്റ്റേഡിയം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കേരള ജനതയ്ക്ക് മാത്രമല്ല ലോകത്തിലെ മുഴുവന്‍ മലയാളി സമൂഹത്തിനും ഒരിക്കലും മറക്കാനാവാത്ത സത്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സംഘടനയുടെ പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷതവഹിച്ചു .മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോക്ടര്‍ എം .പി .പത്മനാഭന്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി .മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ.എഫ്.് ജോര്‍ജ് മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. മംഗളം പ്രസിഡന്റ് എഡിറ്റര്‍ സി .ഒ .ടി .അസീസ് പഠന കിറ്റ് വിതരണവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും നടത്തി .ടി.എം സത്യജിത്ത് പണിക്കര്‍, ഡോക്ടര്‍ പി കെ ജനാര്‍ദ്ദനന്‍, അഞ്ചു പി.യു. ഷാജി പയ്യോളി എന്നിവര്‍ സംസാരിച്ചു.
ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനവും ആദരവും നടത്തി
