എന്‍.ആര്‍.ഐ വിദ്യാ ജ്യോതി പുരസ്‌ക്കാര വിതരണം 24 ന്

എന്‍.ആര്‍.ഐ വിദ്യാ ജ്യോതി പുരസ്‌ക്കാര വിതരണം 24 ന്

തിരുവനന്തപുരം: ഭാരത പ്രവാസികളുടെ കൂട്ടായ്മ പ്രസ്ഥാനമായ എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യാ പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നതിക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള വിദ്യാ ജ്യോതി പുരസ്‌ക്കാരം 24ന് (വെള്ളിയാഴ്ച) ഉച്ചയ്ക്കു 2-30 ന് സെക്രട്ടറിയേറ്റിനു സമീപം വൈ എം. സി.എ ഹാളില്‍ വച്ച് വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട നൂറില്‍പ്പരം കുട്ടികള്‍ പങ്കെടുക്കും. മന്ത്രി
സി. പി.ജോണ്‍ ഉദ്ഘാടനം ചെയ്യും. എന്‍.ആര്‍.ഐ കൗണ്‍സില്‍ ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അധ്യക്ഷത വഹിക്കും.
മുന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രൊഫ: പി.ജെ.കുര്യന്‍, മുന്‍ പ്രവാസി വകുപ്പ് മന്ത്രി എം.എം.ഹസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി. പ്രിയദര്‍ശിനി, യു എസ്.എ ഫൊക്കാന വനിതാ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഗീതാ ജോര്‍ജ്, ലിസി രഞ്ജിത് ചെന്നൈ, ശശി ആര്‍ നായര്‍, ഷാജി എ.ആര്‍, റഷീദ് മാസ്റ്റര്‍ കോഴിക്കോട്, കോശി അലക്‌സാണ്ടര്‍, കെ.എം. നാസര്‍ കൊച്ചി, ജെലി ജോര്‍ജ് മാള, എം. നജീബ്, സി.പത്മകുമാര്‍ എന്നിവര്‍ പങ്കെടുക്കും. 2012 ലാണ് ഈ അവാര്‍ഡ് വിതരണം ആരംഭിച്ചത്. എസ്.എസ് എല്‍ സി, പ്ലസ് 2 വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയ, മടങ്ങിയെത്തിയവരുള്‍പ്പെടെയുള്ള പ്രവാസികളുടെ മക്കള്‍ക്കാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്, കൂടാതെ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ധന സഹായവും നല്‍കുമെന്ന് ദേശീയ ചെയര്‍മാന്‍ ഡോ.എസ്. അഹമ്മദ് അറിയിച്ചു.

 

 

എന്‍.ആര്‍.ഐ വിദ്യാ ജ്യോതി പുരസ്‌ക്കാര വിതരണം 24 ന്

Share

Leave a Reply

Your email address will not be published. Required fields are marked *