കോഴിക്കോട്: ഹിന്ദി നോവല്‍ കഥാ ചക്രവര്‍ത്തി മുന്‍ഷി പ്രേംചന്ദ് അനുസ്മരണം ദക്ഷിണഭാരത് ഹിന്ദി പ്രചാര സഭയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രഭാഷാ വേദി, കേരള ഹിന്ദി പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ 31ന് (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് രാമകൃഷ്ണാശ്രമത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ കോഴിക്കോട് കേന്ദ്രമായ ‘മീഞ്ചന്ത ഹിന്ദി കോളേജില്‍ നട ത്തും. ഭരണസമിതി മെമ്പര്‍ ഗോപി ചെറുവണ്ണൂര്‍ അധ്യക്ഷത വഹിക്കും. രാഷ്ട്ര ഭാഷാവേദി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ആര്‍.കെ .ഇരവില്‍, സഭാ പ്രിന്‍സിപ്പള്‍ കെ.പി ശ്രീകുമാരി, രാഷ്ട്രഭാഷാവേദി വിവിധ ജില്ലാ ഭാരവാഹികളായ കെ.വി. സ്വര്‍ണ്ണ കുമാരി(കാസര്‍കോഡ്), എന്‍.പി മോഹനന്‍ (കോഴിക്കോട്), സി.വി യൂസഫലി (മലപ്പുറം), ആല്‍ബര്‍ട്ട് തരകന്‍ (തൃശ്ശൂര്‍), അഡ്വ. വേണു. (വയനാട്), ഹരികൃഷ്ണന്‍ പാറോപ്പടി എന്നിവര്‍ പങ്കെടുക്കും.
ഇതിന്റെ ഭാഗമായി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പ്രേംചന്ദ് കൃതികളെ കുറിച്ച് പ്രബന്ധ രചനാ മത്സരവും നടക്കും. കഴിഞ്ഞ 18 വര്‍ഷമായി രാഷ്ട്രഭാഷാ വേദി നല്‍കി വന്നിരുന്ന 70 വയസ്സിന് മുകളില്‍ പ്രായമുള്ള ഹിന്ദി പ്രചരണം നടത്തുന്നവര്‍ക്കായുള്ള മുന്‍ഷി പ്രേംചന്ദ് അവാര്‍ഡ് അര്‍ഹരായ പ്രചാരകരെ ലഭിക്കാത്തതിനാല്‍ ഈ വര്‍ഷം മുതല്‍ നിര്‍ത്തിയതായി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി അറിയിച്ചു.
മുന്‍ഷി പ്രേംചന്ദ് അനുസ്മരണം 31-ന്
