പാട്ടുകളും കഥയും രചിച്ച് ‘അക്ഷരീയം’ സാഹിത്യ ശില്‍പ്പശാല

പാട്ടുകളും കഥയും രചിച്ച് ‘അക്ഷരീയം’ സാഹിത്യ ശില്‍പ്പശാല

പാണ്ടിക്കാട്: വള്ളുവങ്ങാട് എ.എം.എല്‍.പി സ്‌കൂളില്‍ ‘അക്ഷരീയം’ ഏകദിന സാഹിത്യ ശില്‍പ്പശാല സംഘടിപ്പിച്ചു. വാക്കുകളും വരികളും ചേര്‍ത്ത് പാട്ടും കവിതയും രചിച്ച കുട്ടികള്‍ കൂട്ടുചേര്‍ന്ന് രസകരമായ കഥയും പറഞ്ഞുണ്ടാക്കി. വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സാഹിത്യ ശില്പശാല നടത്തിയത്. വിദ്യാരംഗം അംഗങ്ങളായ നൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് കഥ, കവിത രചനയില്‍ പരിശീലനം നല്‍കിയത്.
എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ എം. കുഞ്ഞാപ്പ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. നൂറോളം വിദ്യാര്‍ത്ഥികള്‍ സാഹിത്യ ശില്പശാലയില്‍ പങ്കെടുത്തു. അധ്യാപകരായ എം.കെ. ഹുസൈന്‍. കെ.പി. ഇല്യാസ്, സി ഷമീമ, സി. ബുഷ്‌റ, പി. മനാല്‍ എന്നിവരും വിദ്യാര്‍ഥി പ്രതിനിധികളായ അന്‍ഹാസില്‍, നഹ്ദാന്‍, നസാന്‍, ഷെന്‍സ, സ്‌കൂള്‍ ലീഡര്‍ ഷാബില്‍ എന്നിവര്‍ പങ്കെടുത്തു. വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളില്‍ വിജയികളായ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സമ്മാനദാനവും നിര്‍വഹിച്ചു. വിദ്യാരംഗം കോഡിനേറ്റര്‍ ടി.കെ. ഫര്‍ഹാന സ്വാഗതവും കെ. ബദറുദ്ദീന്‍ നന്ദിയും പറഞ്ഞു.

 

പാട്ടുകളും കഥയും രചിച്ച് ‘അക്ഷരീയം’ സാഹിത്യ ശില്‍പ്പശാല

 

Share

Leave a Reply

Your email address will not be published. Required fields are marked *