‘കലക്ക സമാവാത്തി’  പ്രകാശനം ചെയ്തു

‘കലക്ക സമാവാത്തി’  പ്രകാശനം ചെയ്തു

കോഴിക്കോട്: കോഴിക്കോടിന്റെ തനത് സംസ്‌കാരവും നാടന്‍ ജീവിതവും ആഘോഷമാക്കിയ ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ നിസാര്‍ ഇല്‍ത്തുമിഷിന്റെ പുതിയ പുസ്തകം ‘കലക്ക സമാവാത്തി’ പ്രകാശനം ചെയ്തു. ഗുദാം ആര്‍ട്ട് ഗാലറിയില്‍ ”കോഴിക്കോടിന്റെ നേരും നുണയും: ഒരു ബഡാ ബഡായി സദസ്സ്” എന്ന വേറിട്ട പേരിലാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.
അഡ്വ. ഫൈസല്‍ ബാബു എം.എല്‍.എ പുസ്തക പ്രകാശനം നിര്‍വഹിച്ചു. ജാസിം ബഷീര്‍ എം.എല്‍.എയില്‍ നിന്ന് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകത്തെയും സാഹിത്യ പാരമ്പര്യത്തെയും കുറിച്ച് എം.എല്‍.എ അഡ്വ. ഫൈസല്‍ ബാബു സംസാരിച്ചു. ‘കോഴിക്കോട് എന്നത് കേവലമൊരു നഗരമല്ല, അതൊരു വികാരമാണ്. പലതരം വിശ്വാസങ്ങളും സമ്മിശ്ര സംസ്‌കാരവും ഇഴചേര്‍ന്ന ഈ നഗരത്തിന്റെ ജീവസ്പന്ദനങ്ങളാണ് നിസാര്‍ ഇല്‍ത്തുമിഷ് തന്റെ തൂലികയിലൂടെ വരച്ചുകാട്ടുന്നത്. ഇത്തരം ഫിക്ഷണല്‍ രചനകളിലൂടെ കോഴിക്കോടിന്റെ ഭൂതകാലത്തെ അടയാളപ്പെടുത്തുകയും, അതുവഴി വിലപ്പെട്ട ഒരു സാംസ്‌കാരിക ഡോക്യുമെന്റേഷനാണ് ഇവിടെ സാധ്യമായിരിക്കുന്നത്. ചരിത്രത്തെയും നാട്ടുബോധത്തെയും, പഴയ ഭാഷയെയും വരുംതലമുറയ്ക്കായി നിലനിര്‍ത്താന്‍ ഇത്തരം പ്രയത്‌നങ്ങള്‍ അനിവാര്യമാണെന്നും ഇതിനായി വലിയ പ്രയത്‌നം നടത്തിയ എഴുത്തുകാരന്‍ നിസാറിന് എല്ലാവിധ ഭാവുകങ്ങളും എം.എല്‍.എ അര്‍പ്പിച്ചു.
നൂറുല്‍ മുനീര്‍ പൂര്‍ണാനന്ദ, അഗര്‍ത്ത, ദായമ്മക്കയി തുടങ്ങിയ ശ്രദ്ധേയമായ കൃതികളിലൂടെ വായനക്കാര്‍ക്ക് സുപരിചിതനായ നിസാര്‍ ഇല്‍ത്തുമിഷ് പുസ്തകത്തെ സദസ്സിന് പരിചയപ്പെടുത്തി.
ചലച്ചിത്ര-പരസ്യ സംവിധായകന്‍ ഷമീര്‍ നാസര്‍, പ്രമുഖ സാമൂഹിക പ്രവര്‍ത്തക ബ്രസീലിയ ഷംസുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഗുദാം ആന്റിക്‌സ് & ആര്‍ട്ട് കഫേയും സാംസ്‌കാരിക പൈതൃക സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഹെറിറ്റേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

 

 

 

‘കലക്ക സമാവാത്തി’  പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *