കോഴിക്കോട്: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ 2026ലെ അക്ഷര പുരസ്കാരം നേടിയ പ്രശസ്ത സാഹിത്യകാരന് യു.കെ.കുമാരനും, 2026ലെ ഉള്ളൂര്‍ അവാര്‍ഡ് ലഭിച്ച പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണിക്കും സാംസ്കാരിക പ്രതികരണ വേദി സ്വീകരണമൊരുക്കുന്നു. 27ന് തിങ്കള്‍ വൈകിട്ട് 4.30ന് വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സാഹിത്യകാരന് സുഭാഷ് ചന്ദ്രന് ഉദ്ഘാടനം ചെയ്യും. മോഹനന് പുതിയോട്ടില്‍ അധ്യക്ഷത വഹിക്കും. ഡോ.കെ.ശ്രീകുമാര്‍, പി.കെ.പാറക്കടവ്, ഇ.പി.ജ്യോതി ആശംസകള്‍ നേരും. യു.കെ.കുമാരനും, പി.പി.ശ്രീധരനുണ്ണിയും മറുമൊഴി നടത്തും. പി.ഐ.അജയന് സ്വാഗതവും, ഗുരുകുലം ബാബു നന്ദിയും പറയും.
യു.കെ.കുമാരനും പി.പി.ശ്രീധരനുണ്ണിക്കും
സ്വീകരണം 27ന്
