കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കി ട്രംപ്

കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കി ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍, യു എസ്-ഇസ്രയേല്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ അമേരിക്കന്‍ കരസേനാ മേധാവിയെ പുറത്താക്കി. കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെയാണ് ട്രംപ് പുറത്താക്കിയത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ജോര്‍ജിനോട് ഉടനെതന്നെ ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. റാന്‍ഡി ജോര്‍ജിനു പകരം ഉപമേധാവി ജനറല്‍ ക്രിസ്റ്റഫല്‍ ലാനീവ് കരസേനയുടെ പുതിയ മേധാവിയാകും.
41-ാമത് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് അദ്ദേഹം ഉടന്‍ വിരമിക്കുമെന്നും പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ അറിയിച്ചു. യുദ്ധം നടന്നുകൊണ്ടിരിക്കെ ഒരു സൈനിക ജനറലിനെ പുറത്താക്കുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ നടപടിയാണ്. പദവിയില്‍ തുടരാന്‍ റാന്‍ഡി ജോര്‍ജിന് ഇനിയും കാലാവധിയുള്ളപ്പോഴാണ് നടപടി. എന്നാല്‍ പുറത്താക്കലിന്റെ കാരണം പെന്റഗന്‍ വ്യക്തമാക്കിയിട്ടില്ല. സേനയുടെ ട്രാന്‍സ്ഫോര്‍മേഷന്‍ ആന്‍ഡ് ട്രെയിനിംഗ് കമാന്‍ഡ് മേധാവി ജനറല്‍ ഡേവിഡ് ഹോഡ്‌നെയും മറ്റൊരു മുതിര്‍ന്ന ജനറലിനെയും പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്.

2023 ഓഗസ്റ്റില്‍ ജോ ബൈഡന്‍ ഭരണകൂടമാണ്, റാന്‍ഡി ജോര്‍ജിനെ നാല് വര്‍ഷത്തേക്ക് യുഎസ് കരസേനാ മേധാവിയായി നിയമിച്ചത്. ഗള്‍ഫ് യുദ്ധം, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ അധിനിവേശം എന്നിവയില്‍ നിര്‍ണായക പങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് റാന്‍ഡി ജോര്‍ജ്.

 

 

 

കരസേനാ മേധാവി ജനറല്‍ റാന്‍ഡി ജോര്‍ജിനെ
തല്‍സ്ഥാനത്ത് നിന്നും പുറത്താക്കി ട്രംപ്

 

Share

Leave a Reply

Your email address will not be published. Required fields are marked *