ഒമാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സംരക്ഷിക്കണമെന്ന് യു എന്‍ ല്‍ ബഹ്റൈന്‍ ന്റെ പ്രമേയം. വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ രാജ്യങ്ങളെ അധികാരപ്പെടുത്തണമെന്നതാണ് പ്രമേയം. സുരക്ഷിതമായി കടന്നുപോകാന്‍ ഉള്ള സുരക്ഷാ മുന്‍കരുതല്‍ എടുക്കാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നുമാണ് ബഹ്റൈന്റെ ആവശ്യം. ജിസിസി പിന്തുണയോടെയാണ് ബഹ്റൈന്റെ നീക്കം.ഇതില്‍ ജിസിസി രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിലും വീറ്റോ അധികാരമുള്ള ചൈനയും റഷ്യയും സ്വീകരിക്കുന്ന നിലപാടും നിര്‍ണായകമാണ്.അതേസമയം ബലപ്രയോഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഏതൊരു പ്രമേയത്തെയും എതിര്‍ക്കുന്നുവെന്ന് ചൈന പറഞ്ഞു.
ഇതിന്റെ ഭാഗമായി ഇന്ന് യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ നടക്കാനിരുന്ന വോട്ടെടുപ്പ് നാളത്തേക്ക് മാറ്റി.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം
സംരക്ഷിക്കണം; യു എന്‍ ല്‍ ബഹ്റൈനിന്റെ പ്രമേയം
