ക്ഷാമത്തിന് പരിഹാരം തൂക്കം കുറയ്ക്കല്‍; എല്‍പിജി സിലിണ്ടര്‍ ഇനി 10 കിലോയില്‍

ക്ഷാമത്തിന് പരിഹാരം തൂക്കം കുറയ്ക്കല്‍; എല്‍പിജി സിലിണ്ടര്‍ ഇനി 10 കിലോയില്‍

കോഴിക്കോട്: പാചക വാതക ക്ഷാമം പരിഹരിക്കുന്നതിനായി എല്‍പിജി സിലിണ്ടറിന്റെ തൂക്കം കുറയ്ക്കുന്നു. സിലിണ്ടറുകളില്‍ 14.2 കിലോയ്ക്ക് പകരം 10 കിലോ പാചക വാതകം നിറയ്ക്കാനാണ് ആലോചന. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് മാത്രമാണ് തൂക്കം കുറയ്ക്കുന്നത്. നിലവിലുള്ള സ്റ്റോക്ക് ഉപയോഗിച്ച് കൂടുതല്‍ പേര്‍ക്ക് എല്‍പിജി വിതരണം ചെയ്യാനാണിത്. സിലിണ്ടര്‍ മാറില്ല, പക്ഷേ തൂക്കം കുറയും. ഇതിനനുസരിച്ച് വിലയും താഴും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തെ എല്‍പിജിയുടെ സ്റ്റോക്കും ലഭ്യതയും കുറഞ്ഞിട്ടുണ്ട്.

തൂക്കം കുറയ്ക്കുന്നതിലൂടെ പരമാവധി ഉപയോക്താക്കള്‍ക്ക് സിലിണ്ടര്‍ ഉറപ്പാക്കാം. തീരുമാനം നടപ്പായാല്‍ ’10 കിലോ’ എന്ന പുതിയ സ്റ്റിക്കര്‍ പതിപ്പിച്ച സിലിണ്ടറുകളാകും ഉപയോക്താക്കള്‍ക്ക് കിട്ടുക. വിലയും ആനുപാതികമായി കുറയും.

കമ്പനികളുടെ കണക്ക് അനുസരിച്ച് ഒരു ഗാര്‍ഹിക ഉപയോക്താവിന് പ്രതിവര്‍ഷം ശരാശരി 8 മുതല്‍ 10 സിലിണ്ടറുകളാണ് ആവശ്യമായി വരുന്നത്. പുതിയ തീരുമാനത്തോടെ ഇത് 12ന് മുകളിലെത്തും. രാജ്യത്തിന് ആവശ്യമായി വരുന്ന എല്‍പിജിയുടെ 60 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ 90 ശതമാനം വരുന്നത് പശ്ചിമേഷ്യയില്‍ നിന്ന്. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതോടെ ഇതുവഴിയുള്ള പാചകവാതക വരവും നിലച്ചു.

 

 

 

ക്ഷാമത്തിന് പരിഹാരം തൂക്കം കുറയ്ക്കല്‍; എല്‍പിജി സിലിണ്ടര്‍ ഇനി 10 കിലോയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *