കോഴിക്കോട് : സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് വിവിധ രാഷ്ട്രങ്ങളില്‍ നടത്തുന്ന ഇഫ്താര്‍ സംഗമങ്ങളുടെ ഭാഗമായി കോഴിക്കോട് നരിക്കുനി സലഫി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള മലബാര്‍ എജ്യുസിറ്റി കേമ്പസില്‍ സ്‌നേഹ സംഗമം നടത്തി. ട്രസ്റ്റ് ഭാരവാഹികളും മലബാര്‍ എജ്യുസിറ്റി പ്രവര്‍ത്തകരും പരിസര പ്രദേശങ്ങളിലെ മത സാംസ്‌കാരിക രംഗത്തെ പ്രമുഖരുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ , ജനറല്‍ സെകട്ടറി വി.പി.അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, കെ. എന്‍. എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദുറഹിമാന്‍ മദനി, പ്രോജക്ട് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു. സൗദി മതകാര്യവകുപ്പിന്റെയും ഡല്‍ഹിയിലെ സൗദി എംബസിയുടെയും മേല്‍ നോട്ടത്തിലായിരുന്നു പരിപാടി. ലോക സമാധാനത്തിന്നും ലോക രാഷ്ട്രങ്ങളുമായി സൗഹൃദം ശക്തിപ്പെടുത്തുന്നതിന്നും വേണ്ടി സൗദി അറേബ്യ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഇന്തോ – സൗദി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ സൗഹൃദ സംഗമങ്ങള്‍ വഴിയൊരുക്കും. ഗള്‍ഫില്‍ നിലനില്‍ക്കുന്ന യുദ്ധ സാഹചര്യം അവസാനിപ്പിക്കാന്‍ ആഗോള സമൂഹം അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗദി എംബസിയുടെ ഇഫ്താര്‍ സംഗമം മലബാര്‍ ക്യാമ്പസില്‍
