കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന വിഭജന രാഷ്ട്രീയത്തോട് ജാഗ്രത പാലിക്കണമെന്നും, പറയേണ്ടത് പറയണമെന്നും കെ.ഇ. എന്‍ കുഞ്ഞഹമ്മദ്. കെ.വി മനോജ്, സ്മിത പി കുമാര്‍ എന്നിവര്‍ എഴുതിയ സ്വേച്ഛാധിപത്യത്തിന്റെ ബോധനശാസ്ത്രം എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവിരുദ്ധവും ഫെഡറല്‍ വിരുദ്ധവുമായ ദേശീയ നയവും, പി എം ശ്രീ പദ്ധതിയും കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളം എതിര്‍ക്കണമെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് ഡോ ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു. ഡോ: കെ.ആര് അജിതന് പുസ്തകം പരിചയപ്പെടുത്തി. പ്രകാശനത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ ഡോ: കെ.എസ് മാധവന്, ഡോ: ആസാദ്, ഒ.പി രവീന്ദ്രന്,ലെനിനഎ. എം, ഡോ: എം. ജ്യോതിരാജ്, അഡ്വ: ടി. നാരായണന് വട്ടോളി എന്നിവര്‍ സംസാരിച്ചു. കെ.എസ് ഹരിഹരന് അധ്യക്ഷത വഹിച്ചു. കെ.വി മനോജ് സ്വാഗതവും, സ്മിത പി കുമാര്‍ നന്ദിയും പറഞ്ഞു.
ഫാസിസ്റ്റ് വിദ്യാഭ്യാസ പദ്ധതികള്‍ക്കെതിരെ നിശ്ശബ്ദരാവരുത് – കെ.ഇ. എന്‍ കുഞ്ഞഹമ്മദ്
