ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ തൂക്കാന്‍ കോണ്‍ഗ്രസിന്റെ വി.പി.അബ്ദുല്‍ റഷീദ് സ്ഥാനാര്‍ത്ഥിയായേക്കും. നിലവില്‍ കെപിസിസി അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ റഷീദിനെ തളിപ്പറമ്പില്‍ മത്സരിപ്പിക്കാന്‍തീരുമാനിച്ചെങ്കിലും പിന്നീട് ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിപ്പിക്കാന്‍ തീരുമാനിം മാറ്റുകയാണുണ്ടായത്. ധര്‍മ്മടത്ത് മൂന്നാം തവണയാണ് പിണറായി വിജയന്‍ ജനവിധി തേടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവത്തിന്റെ ബലത്തിലാണ് മൂന്നാം തവണയും മത്സരിക്കുന്നത്.സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് ധര്‍മ്മടം മണ്ഡലത്തിലേക്ക് എത്തുന്നത്.ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രിയുടെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് 3 30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ.
