എല്‍.ഡി.എഫില്‍ നീതി കിട്ടിയില്ലെങ്കില്‍ മറ്റുവഴികള്‍ തേടും: സബാഹ് പുല്‍പറ്റ

എല്‍.ഡി.എഫില്‍ നീതി കിട്ടിയില്ലെങ്കില്‍ മറ്റുവഴികള്‍ തേടും: സബാഹ് പുല്‍പറ്റ

എല്‍.ഡി.എഫില്‍ നീതി കിട്ടിയില്ലെങ്കില്‍ മറ്റുവഴികള്‍ തേടും: സബാഹ് പുല്‍പറ്റ

കോഴിക്കോട്: നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ എല്‍ഡിഎഫില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സബാഹ് പുല്‍പറ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സീറ്റിന്റെ കാര്യത്തില്‍ ആര്‍ജെഡിയുടെ ആവശ്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്റെ പ്രതികരണം പാര്‍ട്ടിയുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്നതായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ എല്‍ഡിഎഫ് കണ്‍വീനറായിരുന്ന ഘട്ടത്തില്‍ ആര്‍ജെഡിക്ക് ഏഴ് നിയമസഭാ സീറ്റുകള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കാന്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് നേതൃത്വം തയാറാകണം. എല്‍ഡിഎഫ് നേതൃത്വവുമായി ഇക്കാര്യങ്ങള്‍ സംസാരിച്ച് തീരുമാനമെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന പ്രസിഡന്റടക്കം അനാസ്ഥയാണ് കാണിക്കുന്നത്. ആര്‍ജെഡി സംസ്ഥാന കമ്മിറ്റിയിലെ മഹാഭൂരിപക്ഷം നേതാക്കളും ജില്ലാ നേതൃത്വങ്ങളും എല്‍ഡിഎഫ് നേതൃത്വത്തിന്റെ സമീപനത്തോട് എതിര്‍പ്പുള്ളവരാണ്.ആര്‍ജെഡി സംസ്ഥാന പ്രസിഡന്റടക്കമുള്ള നേതൃത്വം ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് നീതി നേടിയെടുക്കുന്നതില്‍ വിമുഖത കാണിച്ചാല്‍ പാര്‍ട്ടിക്കകത്തെ സമാനമനസ്‌കരെ സംഘടിപ്പിച്ച് ഭാവി പരിപാടികള്‍ ആലോചിക്കുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ജെഡി മുന്‍ സംസ്ഥാന സെക്രട്ടറി പി കിഷന്‍ ചന്ദ്‌ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

https://peoplesreview.co.in/2026/03/16/elathoor-candidate-ncp/89410/

 

 

Share

Leave a Reply

Your email address will not be published. Required fields are marked *