എലത്തൂരില്‍ എ.കെ ശശീന്ദ്രന് മത്സരിക്കും; എന്‍.സി.പി സ്ഥാനാര്‍ഥികളായി
കോഴിക്കോട്: എലത്തൂരില്‍ എ.കെ ശശീന്ദ്രന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. എന്‍.സി.പി ദേശീയ നേതൃത്വമാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധം പരിഗണിച്ചില്ല. കുട്ടനാട്ടില്‍ തോമസ് കെ. തോമസ് സ്ഥാനാര്‍ഥിയാകും. മലപ്പുറം ജില്ലയില്‍ കോട്ടയ്ക്കല്‍ മണ്ഡലത്തിലായിരുന്നു നേരത്തെ എന്‍സിപി മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മലപ്പുറം മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കെ.ടി മുജീബാണ് മലപ്പുറത്തെ എന്‍സിപി സ്ഥാനാര്‍ഥി.
എലത്തൂരില്‍ പാര്‍ട്ടി തന്നെ നിയോഗിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് എ.കെ ശശീന്ദ്രന് പറഞ്ഞു. മൂന്നുനാല് സ്ഥാനാര്‍ഥികളുടെ പേര് ഉയര്‍ന്നു വന്നതായും അതില്‍ കേന്ദ്ര കമ്മിറ്റി തന്നെ സ്ഥാനാര്ഥിയാക്കിതായും ശശീന്ദ്രന്.
വിജയ സാധ്യത തന്നെയാണ് മാനദണ്ഡമാക്കിയത്. എലത്തൂരിലും കുട്ടനാട്ടിലും എന്‍.സി.പി വിജയിക്കും. മലപ്പുറത്ത് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും ശശീന്ദ്രന്.
