കോഴിക്കോട് : അന്തര്‍ദേശീയ വനിതാ ദിനാചരണത്തോടനുബന്ധിച്ച് റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ ജില്ലാ വനിതാ കമ്മിറ്റി ‘അവനോ അവളോ’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. സാഹിത്യകാരിയും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ ഇ പി ജ്യോതി ഉദ്ഘാടനം ചെയ്തു. സംഗീതമേ ജീവിതം ഫൗണ്ടേഷന് ഡയറക്ടര്‍മാരായ അഡ്വ അസീസ്, അഡ്വ നീലിമ അസീസ് എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്കി. ജില്ലാ പ്രസിഡണ്ട് എന്‍. കെ. ലീല അധ്യക്ഷത വഹിച്ചു. കോര്‍വ ദേശീയ ജോയിന്റ് സെക്രട്ടറി എം കെ ബീരാന്, ജില്ലാ സെക്രട്ടറി എം പ്രേമലത, ജില്ലാ ജോയിന്റ് സെക്രട്ടറി നന്ദിനി ദേവി എന്നിവര്‍ പ്രസംഗിച്ചു.
