കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് നാടന്‍ കലാ പഠന ഗവേഷണ അവതരണ കേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ നടന്ന മണിമുഴക്കം പരിപാടി ശ്രദ്ധേയമായി. പത്താമത് കലാഭവന്‍ മണി പുരസ്ക്കാര വിതരണവും മണിമുഴക്കം ഉദ്ഘാടനവും കോഴിക്കോട് കോര്പറേഷന് മേയര്‍ ഒ സദാശിവന് നിര്‍വ്വഹിച്ചു.പാട്ടുകൂട്ടം ഡയറക്ടറും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വിത്സണ് സാമുവല്‍ അവാര്‍ഡ് ജേതാക്കളെ പൊന്നാട അണിയിച്ചാദരിച്ചു.ബാബു പറശ്ശേരി കലാഭവന്‍ മണി അനുസ്മരണ പ്രഭാഷണം നടത്തി.
എം പ്രദീപ് കുമാര്‍ പയ്യന്നൂര്‍(കലാ സാംസ്കാരിക സമഗ്ര സംഭാവന), കെപി സജീവന്(മാധ്യമ മേഖല) രജീഷ് കുറ്റ്യാടി(വാദ്യ വാദനം),സവിത നൂറുദ്ദീന്‍(മാപ്പിള കലകള്‍),ശോഭ പഴനി സ്വാമി(ഗോത്ര കല), റിജു ഗോത്ര (നാടന്‍ പാട്ട്),ബിജു വി ജോര്‍ജ് (ശബ്ദ കല), സുജിന വടകര (ശാസ്ത്രീയ നൃത്തം)എന്നിവര്‍ മണിമുഴക്കം പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
സുധന് നന്മണ്ട, റോയ് കാരാത്ര, കാവടിയാട്ടം കലയിലെ പെണ് സാന്നിധ്യങ്ങളായ രമ്യത,സൗമ്യത,തകില് വാദകന്‍ ഷാനജ് ഉള്ളിയേരി, നാടന്‍പാട്ട് രംഗത്തെ യുവ സാന്നിധ്യങ്ങളായ സിതാര ചെറുവണ്ണൂര്‍,അനന്യ വിനീഷ് എന്നിവര്‍ ആദരിക്കപ്പെട്ടു.
ഡോ. യു ഹേമന്ത് കുമാര്‍, കാവില്‍ പി മാധവന്,അഷറഫ് കുരുവട്ടൂര്‍, ആര് ജയന്ത് കുമാര്‍,വൈഗ സുബ്രഹ്മണ്യം,രാഹുല്‍ കൈമല, റഹീന കൊളത്തറ, റീജു ആവള,മുസ്തഫ കമാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പുഷ്പാര്‍ച്ചന,കവിയരങ്ങ്,അരങ്ങുണര്‍ത്തല്‍,സ്നേഹാദരം, കലാഭവന്‍ മണി പുരസ്ക്കാര സമര്‍പ്പണം, ജീവസഹായവിതരണം, നൃത്തനൃത്ത്യങ്ങള്‍, നാടന്‍പാട്ടുത്സവം എന്നിവയായിരുന്നു പ്രധാന പരിപാടികള്‍.
പാട്ട്കൂട്ടം ജോ:ഡയറക്ടര്‍ കോട്ടക്കല്‍ ഭാസ്കരന് സ്വാഗതവും പ്രോഗ്രാം ജോ: കണ്‍വീനര്‍ നൗഷാദ് ഷാഡോ കല്ലാച്ചി നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് നടന്ന കവിയരങ്ങ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ നിയതി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.വിജു വി രാഘവ് , സുരേഷ് പാറപ്രം,രഞ്ജി ഏറാമല, സി ദാമോദരന്‍ നായര്‍, സന്ദീഷ് ഇയ്യാട് ,ജോബി മാത്യു,സുരേഖ ,റോയ് കാരാത്ര എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. വിജയന് നന്ദനം അധ്യക്ഷത വഹിച്ചു.
