കോട്ടക്കലില്‍ ഹോട്ടല്‍ ലിവ ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കോട്ടക്കലില്‍ ഹോട്ടല്‍ ലിവ ഫെബ്രുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കോട്ടക്കല്‍: ആയൂര്‍വ്വേദത്തിന്റെ പരിശുദ്ധിയും തനിമയും പാരമ്പര്യവും ഇഴചേര്‍ന്ന കോട്ടക്കലില്‍ അത്യാധുനിക സൗകര്യങ്ങളുമായി ഹോട്ടല്‍ ലിവ ഒതുക്കുങ്ങല്‍ കൊളത്തുപറമ്പില്‍ ഫെബ്രുവരി ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സജീവ് രാമകൃഷ്ണന്‍ മെഡോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി എസ് ജി ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്‌സ് എല്‍എല്‍പി ഗ്രൂപ്പാണ് ആഡംബര വിസ്മയമായ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ഒരുക്കിയിട്ടുള്ളത്. ആയൂര്‍വ്വേദ ചികിത്സയ്ക്കായി എത്തുന്നവര്‍ക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ആഘോഷങ്ങള്‍ക്കായി എത്തുന്നവര്‍ക്കും മികച്ച ഇടമായി ഹോട്ടല്‍ ലിവ മാറും. ആദിത്യ മര്യാദ മുറുകെപിടിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഹോട്ടല്‍ ലിവയുടെ പ്രത്യേകത. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എയര്‍ കണ്ടീഷന്‍ഡ്് സ്യൂട്ട്, ഡീലക്‌സ് റൂമുകള്‍, ഭക്ഷണ പ്രേമികള്‍ക്കായി വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഒരുക്കുന്ന (തീരം )മള്‍ട്ടി ക്വിസിന്‍ റെസ്റ്റോറന്റും, ഗ്രാമീണ ഭംഗി ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള മിഡിനൈറ്റ്‌സ് റൂഫ് ടോപ്പ് ഓപ്പണ്‍ എയര്‍ റെസ്റ്റോറന്റും ലിവയുടെ മാറ്റ്കൂട്ടും.

വിവാഹങ്ങള്‍ക്കായി 300 പേര്‍ക്ക് ഇരിക്കാവുന്ന സറീന്‍ ബാങ്ക്വ്റ്റ് ഹാളും മിനി മീറ്റിംഗുകള്‍ക്ക് 100 പേര്‍ ഉള്‍ക്കൊള്ളുന്ന അഥീന ഹാളും, കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്ക് 30 പേര്‍ക്ക് ഇരിക്കാവുന്ന ക്രിസ്റ്റല്‍ കോണ്‍ഫറന്‍സ് ഹാളും , 15 പേര്‍ക്ക് ഇരിക്കാവുന്ന ഹാര്‍മണി ബോര്‍ഡ് റൂം ഉള്‍പ്പെടെയുള്ള ബിസിനസ്സ് ക്ലാസ് സൗകര്യം ലിവയുടെ പ്രത്യേകതയാണ്.
കോട്ടക്കലിന്റെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ലിവ ഹോട്ടല്‍ സ്വപ്‌ന സാക്ഷാത്കാരമായിരിക്കുമെന്ന് പര്‍പ്പിള്‍ സ്റ്റോണ്‍ ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ സാജന്‍ ഒടുങ്ങാട്ട് പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ എക്‌സി.ഡയറക്ടര്‍ പ്രിയ സജീവ്, ഡയറക്ടര്‍ ഡോ. നിതീഷ് ശങ്കര്‍, ജന.മാനേജര്‍ ജിജീഷ് ജോര്‍ജ് എന്നിവരും സംബന്ധിച്ചു.

 

കോട്ടക്കലില്‍ ഹോട്ടല്‍ ലിവ ഫെബ്രുവരിയില്‍
പ്രവര്‍ത്തനം ആരംഭിക്കും

Share

Leave a Reply

Your email address will not be published. Required fields are marked *